ഓസീസ് താരത്തിനായി ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഇഞ്ചോടിഞ്ച് പോരാട്ടം

Image 3
FootballISL

ഗാരി ഹൂപ്പറിന് ശേഷം മറ്റൊരു ഓസ്‌ട്രേലിയന്‍ എ ലീഗ് താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്ലാസ്്‌റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഈ താരത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണത്രെ.

അതെസമയം താരം ആരെന്ന് വെളിപ്പെടുത്താന്‍ മാര്‍ക്കസ് മെര്‍ഗുളാനോ തയ്യാറായില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യന്‍ സ്ലോട്ടിലേക്കാണ് ഈ ഓസ്‌ട്രേലിയന്‍ താരത്തെ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ആര് ജയിക്കുമെന്ന് ഉറ്റ് നോക്കുകയാണ് ഫുട്‌ബോള്‍ ലോകം.

നിലവില്‍ കഴിഞ്ഞ സീസണില്‍ കളിച്ച സ്പാനിഷ് താരം സെര്‍ജിയോ സിഡോചയെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയപ്പോള്‍ രണ്ട് വിദേശ താരങ്ങളെ പുതുതായി ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫ്ക്കുണ്ടോ പെരേരയും സ്പാനിഷ് താരം വിസെന്റെ ഗോമസിനേയുമാണ് ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഓസീസ് ലീഗില്‍ വെല്ലിംഗടണ്‍ ഫിനീക്‌സിനായി കളിക്കുന്ന ഗാരി കൂപ്പറും ചെക്ക് ടോപ് ഡിവിഷന്‍ ലീഗ്ില്‍ കളിക്കുന്ന കോസ്റ്റ നമോനിസുവും ഏതാണ്ട് ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ബാക്കിയുളള രണ്ട് ഒഴിവുകളിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് ഇനി താരങ്ങളെ വേണ്ടത്.

ഓസീസ് ഡിഫന്ററെ കൂടാതെ മുന്‍ റയല്‍ പ്രതിരോധ താരങ്ങളായ ഡെറിക്ക് ഒസേഡ ഡേവിഡ് മാറ്റിയോസ് എന്നിവരുമായും ബ്ലാസ്‌റ്റേഴ്‌സിന്റെ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്.