ഡിബാലയും ഡി ലിറ്റും ഇല്ല, പിർലോക്ക് കീഴിൽ പരിശീലനം ആരംഭിച്ച് റോണോയും സംഘവും

Image 3
FeaturedFootball

പുതിയ പരിശീലകനായ ആന്ദ്രേ പിർലോക്ക് കീഴിൽ അടുത്ത സീസണിലേക്കുള്ള ആദ്യപരിശീലനം തുടങ്ങി യുവന്റെസ്. ഇന്നലെയാണ് യുവന്റസ് താരങ്ങൾ അവധിക്കാലത്തിനു ശേഷം പരിശീലനത്തിനായി തിരിച്ചെത്തിയത്. ഇത് പ്രീ സീസണിന് മുന്നോടിയായുള്ള പരിശീലനമാണ് യുവന്റസ് ആരംഭിച്ചിരിക്കുന്നത്.

ക്രിസ്ത്യാനോ റൊണാൾഡോയടക്കമുള്ള സൂപ്പർ താരങ്ങൾ പിർലോക്ക് കീഴിൽ ആദ്യ പരിശീലനം നടത്തി. പരിശീലനത്തിന് ശേഷം പിർലോ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സൂപ്പർ താരങ്ങളായ ദിബാല, ഡിലൈറ്റ് എന്നിവർ പരിശീലനത്തിന് എത്തിയിട്ടില്ല.

പരിക്കുമൂലം ഇരുവരും പരിശീലനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. യുവ പ്രതിരോധതാരം ഡി ലിറ്റിന് പരിശീലനം നഷ്ടപ്പെടാൻ കാരണം തോളിനേറ്റ പരിക്കാണ്. പരിക്കിൽ നിന്നും മുക്തി നേടാൻ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതേസമയം ദിബാല ഇപ്പോഴും പരിക്കിൽ നിന്ന് മുക്തി നേടിയിട്ടില്ല.

വളരെ കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പിർലോക്കൊപ്പം അസിസ്റ്റന്റ് കോച്ച് ഇഗോർ ടുഡോറും താരങ്ങളുടെ പരിശീലനത്തിന് നേതൃത്വം നൽകി. ചെറിയ ചെറിയ സംഘങ്ങൾ ആയിട്ടാണ് പരിശീലനം നടത്തിയത്. പൂർണ്ണമായും മെഡിക്കൽ നിയമങ്ങൾ അനുസരിച്ചാണ് പരിശീലനം നടത്തിയത്. വളരെ വൈകാതെ തന്നെ പിർലോ ഔദ്യോഗികമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തേക്കും.