പിർലോ പുറത്തേക്ക്? സിദാനെ സ്വന്തമാക്കാൻ പദ്ധതിയുമായി യുവന്റസ്;ഒപ്പം ഫ്രാൻസും

ചാമ്പ്യൻസ്‌ലീഗിൽ പോർട്ടോയോട് അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങുകയും പിന്നീട് പിന്നീട് ലീഗിൽ പോയിന്റ് ടേബിളിൽ താഴെക്കിടയിലുള്ള ബെനെവെന്റോയോട് തോറ്റ് കിരീടപോരാട്ടത്തിൽ നിന്നും അകന്നു പോവുകയും ചെയ്തതോടെ വലിയ പ്രതിസന്ധി നേരിടുകയാണ് നിലവിൽ യുവന്റസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലീഗ് കിരീടം കൈപ്പിടിയിലൊതുക്കിയ ഇറ്റാലിയൻ ചാമ്പ്യന്മാരാണ് യുവന്റസെങ്കിലും ഇത്തവണ കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല.

പരിശീലകൻ പിർലോക്ക് പകരക്കാരനെ യുവന്റസ് നോട്ടമിട്ടു വെച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റാരുമല്ല യുവന്റസിന്റെ ഇതിഹാസതാരവും നിലവിലെ റയൽ മാഡ്രിഡ്‌ പരിശീലകനുമായ സിനദിൻ സിദാനെയാണ് യുവന്റസ് നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ലാലിഗയിൽ സിനദിൻ സിദാന്റെ അവസ്ഥയും ഏകദേശം പിർലോയുടേതിനു സമാനമാണ്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് സിദാന്റെ റയൽ മാഡ്രിഡുള്ളത്. പത്തു മത്സരങ്ങൾ അവശേഷിക്കെ ഒന്നാം സ്ഥാനക്കാരായ നഗരവൈരികൾ അത്ലറ്റിക്കോ മാഡ്രിഡുമായി ആറു പോയിന്റിന്റെ വ്യത്യാസമാണ് റയലിനുള്ളത്. നിലവിലെ ക്ലബ്ബിലെ സാഹചര്യത്തിലും സിദാൻ അത്ര സന്തുഷ്ടനാല്ലെന്നാണ് റിപ്പോർട്ടുകൾ.

ജുവന്റസിനു വലിയ മത്സരവുമായി ഫ്രാൻസും സിദാനു വേണ്ടി രംഗത്തുണ്ട്. നിലവിലെ പരിശീലകനായ ദിദിയർ ദെഷാംപ്സിനു പകരക്കാരനായാണ് സിദാനെ ഫ്രാൻസ് പരിഗണിക്കുന്നത്. യൂറോക്കു മുൻപായി സിദാനെ സ്വന്തമാക്കാനാണ് ഫ്രാൻസിൻ്റെ ശ്രമം. ഫ്രാൻസിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം സിദാനും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

You Might Also Like