; )
പ്രീമിയർ ലീഗിൽ ആസ്റ്റൺ വിളക്കെതിരെ നാണംകെട്ട തോൽവിയാണു ലിവർപൂളിന് ഏറ്റു വാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ എഴുഗോളുകൾക്കാണ് ഡീൻ സ്മിത്തിന്റെ സംഘം ലിവർപൂളിനെ തറപറ്റിച്ചത്. എന്നാൽ മത്സരശേഷം നാണംകെട്ട തോൽവിക്കിടയിലും ആശ്വാസകരമായ കാര്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് യർഗൻ ക്ലോപ്പ്.
മത്സരത്തിൽ ലിവർപൂൾ തരങ്ങൾക്കൊരാൾക്കും പരിക്കു പറ്റിയിട്ടില്ലെന്നതാണ് ക്ളോപ്പിനു ആശ്വാസമായി തോന്നിയ ഏക കാര്യം. ലിവർപൂളിന്റെ മികച്ച താരമായ അലിസൺ ബെക്കർ പരിക്കുമൂലം മൂന്നാഴ്ച പുറത്തിരുന്നത് മത്സരത്തെ ബാധിച്ചിരുന്നു. എന്നാൽ പകരക്കാരനായി ലിവർപൂളിന് ഗോൾവല കാത്ത അഡ്രിയാനും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതെ പോവുകയും ചെയ്തു. കൂടുതൽ താരങ്ങൾക്കു പരിക്കേൽക്കാത്തതിൽ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് ക്ളോപ്പ്.
The Reds boss is never short of positivity ????
— Goal News (@GoalNews) October 5, 2020
“മത്സരത്തിൽ ആർക്കും പരിക്കില്ലെന്നതാണ് വാസ്തവത്തിൽ ഏക നല്ല വാർത്തയായുള്ളത്.” താരങ്ങളുടെ പരിക്ക് മത്സരത്തെ ബാധിച്ചുവോയെന്നു ചോദിച്ചപ്പോൾ: “അതെല്ലാം ആരാധകരും ജേർണലിസ്റ്റുകളും കണ്ടെത്തുന്ന ന്യായങ്ങളല്ലേ. അവരില്ല ഇവരില്ല എന്നതൊക്കെ. ഒന്നിനും ഒന്നിനും ഒരു ഒഴിവുകഴിവുകളും പറയാനില്ല.
“ഏതു ടീമിനെയാണ് അണിനിരത്തിയതെങ്കിലും ഒരിക്കലും 7-2നു തോൽക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സത്യം പറഞ്ഞാൽ 100 ശതമാനവും ഇത് പ്രതീക്ഷിച്ചില്ല. ഇതൊരിക്കലും അനിവാര്യമായിരുന്നില്ല. ഞാൻ ആദ്യമേ പറഞ്ഞതുപോലെ സത്യത്തിൽ ആസ്റ്റൺ വില്ല വളരെ നന്നായി തന്നെ കളിച്ചു. ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. ആദ്യ പകുതിയിൽ തന്നെ 4-1 പിറകിലായിരുന്നു. അതിനു ശേഷവും ആക്രമിക്കുന്നതിനു പകരം പ്രതിരോധത്തിലേക്ക് പോവേണ്ടി വന്നു. ഞങ്ങൾ ഒരിക്കലും ഇങ്ങനെയല്ല.”ക്ളോപ്പ് മത്സരത്തെക്കുറിച്ച് പറഞ്ഞു.