താപ സ്‌പെയിനിലും സഹല്‍ ജര്‍മ്മനിയിലും കളിയ്ക്കും, പ്രവചനവുമായി ജിങ്കന്‍

Image 3
FootballISL

ഇന്ത്യന്‍ ഫുട്‌ബോളിലെ യുവ സൂപ്പര്‍ താരങ്ങളായ അനിരുദ്ധ താപ്പ, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെ കുറിച്ച് പ്രവചനവുമായി ഇന്ത്യന്‍ താരം സന്ദേഷ് ജിങ്കന്‍. സഹലിനും താപ്പയ്ക്കും യൂറോപ്പില്‍ കളിയ്ക്കാനുളള ക്വാളിറ്റിയുണ്ടെന്ന് പറയുന്ന ജിങ്കന്‍ താപ സ്‌പെയിനും സഹല്‍ ജര്‍മനിയിലും കളിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ജിങ്കന്‍.

‘സഹല്‍, താപ്പ പോലുള്ള താരങ്ങള്‍ക്ക് യൂറോപിയന്‍ ലീഗുകളില്‍ കളിക്കാനുള്ള ക്വാളിറ്റിയുണ്ട്. കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് താപ സ്‌പെയിനിലും, സഹല്‍ ജര്മനിയിലും കളിക്കാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നു’ ജിങ്കന്‍ പറഞ്ഞു.

ഭാവിയില്‍ ധാരാളം ഇന്ത്യയ്ക്കാര്‍ യൂറോപ്പില്‍ കളിയ്ക്കുന്ന കാണാനാകുമെന്നും അതിനായി അഹോരാത്രം അധ്വാനത്തിലാണ് നമ്മുടെ കുട്ടികളെന്നും ജങ്കന്‍ കൂട്ടിചേര്‍ത്തു . അടുത്ത 15 വര്‍ഷങ്ങള്‍ക്കുളളില്‍ യൂറോപ്പില്‍ ഇന്ത്യയ്ക്കാര്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നും ജിങ്കന്‍ വിലയിരുത്തുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരേയും തന്റെ കുട്ടിക്കാലത്തെ കുറിച്ചുമെല്ലാം ഈ ലൈവില്‍ ജിങ്കന്‍ മനസ്സ് തുറക്കുന്നുണ്ട്. മഞ്ഞപ്പടയ്ക്കായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നാണ് ജിങ്കന്‍ പറയുന്നത്.