വിദേശികള്‍ ഒഴുകും, ഇന്ത്യയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നു

ഇന്ത്യയില്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഞായറാഴ്ച്ച തുറക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 20 വരെയാകും സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്ത്യയില്‍ തുറയ്ക്കുക. ഫിഫയയുടെ അംഗീകാരം ലഭിച്ചതോടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം ഒഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സമയത്ത് ക്ലബുകള്‍ക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാം.
സാധാരണ ജൂണ്‍ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 31 വരെയായിരുന്നു ഇന്ത്യയില്‍ ട്രാന്‍സ്്ഫര്‍ വിന്‍ഡോ തുറക്കാറ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ പുനക്രമീകരണം വരുത്തേണ്ടി വന്നത്.
പുതിയ ഫുട്‌ബോള്‍ സീസണ്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ മെയ് 31 വരെ ആയിരിക്കും എന്നും എ ഐ എഫ് എഫ് പറയുന്നു. നേരത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പുനക്രമീകരീക്കുന്നതിന് ഫിഫ വിവിധ ഫുട്‌ബോള്‍ അസോസിയഷനുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.
അതസമയം ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ സാധാരണ പോലെ ജനുവരി 1ന് ആരംഭിച്ച് ഫെബ്രുവരി 1ന് അവസാനിക്കും. ഈ സമയത്തും ക്ലബുകള്‍ക്ക് താരങ്ങളുടെ രജിസ്ട്രേഷന്‍ നടത്താം. 18 വയസ്സില്‍ കുറവുള്ള താരങ്ങളുടെ രജിസ്ട്രേഷന്‍ സീസണില്‍ എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ഫെഡറേഷന്‍ അറിയിച്ചു.