‘അത്ഭുത പ്രതിഭകളുടെ വിളനിലമാണ് കേരളം, കുറച്ച് ക്ലബുകള്‍ മാത്രമാണ് അവരെ സഹായിക്കുന്നത്’
കേരളത്തില്‍ നിരവധി മികച്ച ഫുട്‌ബോള്‍ താരങ്ങളുണ്ടെന്ന് കേരള ബ്ലാസറ്റേഴ്‌സിന്റെ വെറ്ററല്‍ താരം മുഹമ്മദ് റാഫി. എന്നാല്‍ അവരില്‍ പലര്‍ക്കും തങ്ങളുടെ പ്രതിഭ കാണിക്കാന്‍ ക്ലബുകള്‍ കിട്ടാറില്ലെന്നും റാഫി പറയുന്നു.
കേരളത്തില്‍ ഒരുപാട് നല്ല ഫുട്‌ബോള്‍ താരങ്ങളുണ്ട്. എന്നാല്‍ അവരുടെ പ്രതിഭ കാണിക്കാന്‍ അവര്‍ക്ക് ക്ലബുകള്‍ ലഭിക്കാറില്ല. കെപി രാഹുലിനെ പോലുളള അത്ഭുതപ്പെടുത്തുന്ന താരങ്ങള്‍ അവിടെയുണ്ട്. രാഹുലിനെക്കാള്‍ വേഗത്തില്‍ കളിക്കുന്ന മറ്റൊരു താരത്തേയും ഞാന്‍ കണ്ടിട്ടില്ല. അവന് മികച്ച പരിശീലനം ലഭിച്ചാല്‍ സൂപ്പര്‍ താരമായി അവന്‍ മാറും. ബംഗളൂരു എഫ്‌സിയിലുളള ലിയോണ്‍ അഗസ്റ്റിനും തകര്‍പ്പന്‍ പ്രതിഭ.ുളള താരമാണ്’ റാഫി പറയുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ 38കാരന്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച് വിരമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൂട്ടിചേര്‍ത്തു. കേരളത്തിലുളള മികച്ച പ്രതിഭകളെ കണ്ടെത്തുന്ന ചുമതലയും ബ്ലാസ്റ്റേഴ്‌സിനായി തനിക്ക് വഹിക്കാനാകുമെന്നും റാഫി പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സിനായി മൂന്ന് സീസണോളം പന്ത് തട്ടിയ താരമാണ് റാഫി. ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്കൊപ്പവും ചെന്നൈയ്ക്കൊപ്പവും രണ്ട് തവണ കിരീടം നേടിയിട്ടുളള താരം കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് പരിക്കാണെന്നും നിരീക്ഷിക്കുന്നു.
വലിയ പ്രതീക്ഷയോടെയാണ് സീസണ്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് നല്ല ടീമും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊപ്പം ഒരുപാട് പരിക്കും വന്നു. സീസണ്‍ തുടങ്ങും ഒരാഴ്ച്ച മുമ്പ് പിന്‍തുട ഞരമ്പിന് എനിക്ക് പരിക്കേറ്റു. ഞാന്‍ തിരിച്ചുവന്നെങ്കിലും രണ്ട് മത്സര ശേഷം വീണ്ടും പരിക്കിന് കീഴിടങ്ങി. പരിക്ക് കാരണം ഒരുപട് കളികളാണ് എനിക്ക് നഷ്ടപ്പെട്ടത്. അത് ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു’ റാഫി പറഞ്ഞ് നിര്‍ത്തി.