ചെന്നൈയ്‌ക്കെതിരെ കൂറ്റന്‍ ജയവുമായി എഫ്‌സി ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണോട് മുന്നോടിയായി നടന്ന പ്രീസീസണ്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി തകര്‍ത്ത് എഫ്‌സി ഗോവ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെന്നൈയിന്‍ എഫ്‌സിയെ ആതിഥേയര്‍ കൂടിയായ ഗോവയ്ക്കാര്‍ തകര്‍ത്തത്.
എഫ്‌സി ഗോവയ്ക്കായി സ്പാനിഷ് താരം ഇഗോര്‍ ആംഗോളോ ആണ് ആദ്യ ഗോള്‍ നേടിയത്. പ്രീസീസണില്‍ ഗോവയ്ക്കായി ആംഗോളോ നേടുന്ന രണ്ടാമത്തെ ഗോളാണ് ഇത്. കൂടാതെ ഇന്ത്യന്‍ താരങ്ങളായ പ്രിന്‍സ്ടണ്‍, സാന്‍സന്‍ പെരേര എന്നിവരും ചെന്നൈയിന്‍ വലകുലുക്കി.
തുടര്‍ച്ചയായ രണ്ടാമത്തെ മത്സര ജയമാണ് പ്രീസീസണില്‍ എഫ്‌സി ഗോവ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് ഗോവ തകര്‍ത്തിരുന്നു.
പ്രീസീസണില്‍ ഇനിയുളള മത്സര ഷെഡ്യൂളുകള്‍
ഒഡീഷ എഫ്സി – മുംബൈ സിറ്റി
ഈസ്റ്റ് ബംഗാള്‍ – കേരള ബ്ലാസ്റ്റേഴ്‌സ്
ഹൈദരാബാദ് എഫ്സി – എഫ്സി ഗോവ
നവംബര്‍ 11
എഫ്‌സി ഗോ – ഹൈദരാബാദ് എഫ്‌സി
നവംബര്‍ 13
ബംഗളൂരു എഫ്‌സി – മുംബൈ എഫ്‌സി
നവംബര്‍ 14
കേരള ബ്ലാസ്റ്റേഴ്‌സ് – ജംഷഡ്പൂര്‍
എടികെ മോഹന്‍ബഗാന്‍ – എഫ്സി ഗോവ
നവംബര്‍ 15
ഒഡീഷ എഫ്‌സ് – ചെന്നൈയിന്‍ എഫ്‌സി
നവംബര്‍ 20
ഈസ്റ്റ് ബംഗാള്‍ – ജംഷഡ്പൂര്‍