ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കി വാണ് ഒഡീഷ, മുംബൈ താരത്തേയും റാഞ്ചി
ഇന്ത്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വീണ്ടും ചലനം സൃഷ്ടിച്ച് ഒഡീഷ എഫ്സി. മുബൈ സിറ്റി എഫ്‌സി ഗോള്‍ കീപ്പറായിരുന്ന രവി കുമാറിനെയാണ് ഒഡീഷ സ്വന്തമാക്കിയിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് സ്വദേശി ഗോള്‍ കീപ്പര്‍ രവി കുമാര്‍ രണ്ടു വര്‍ഷത്തെ കരാറിലാണ് ഭുവനേശ്വര്‍ ആസ്ഥാനമായ ക്ലബ്ബിലേക്ക് എത്തുന്നത്.
ടീമിന്റെ രണ്ടാം ഗോള്‍ കീപ്പറായിട്ടാണ് രവി കുമാറിനെ മുംബൈ സിറ്റിയില്‍ നിന്നും ഒഡീഷ ടീമില്‍ എത്തിച്ചിരിക്കുന്നത്. മുംബൈ സിറ്റിയില്‍ കൂടാതെ ഐ എസ് എല്‍ ക്ലബ്ബുകളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡല്‍ഹി ഡയനാമോസ് എന്നി ടീമുകളിലും രവി മുന്‍പ് ഭാഗമായിട്ടുണ്ട്. ഇന്ത്യന്‍ ആരോസിലൂടെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ താരമാണ് 26കാരന്‍.
ഇതിനോടകം നിരവധി താരങ്ങളെയാണ് ഒഡീഷ എഫ്‌സി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഐസ്എല്ലില്‍ ഏറ്റവും അധികം താരങ്ങളെ നിലവില്‍ ടീമിലെത്തിച്ചിരിക്കുന്നത് ഒഡീഷയാണ്.