കിബു ആഗ്രഹിച്ചു, ബ്ലാസ്റ്റേഴ്‌സ് തള്ളിയ താരത്തെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Image 3
FootballISL

മോഹന്‍ ബഗാനില്‍ കിബു വികൂനയുടെ പ്രിയതാരമായിരുന്ന ഇന്ത്യന്‍ റൈറ്റ് ബാക്ക് അശുതോഷ് മെഹ്തയെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ അശുതോഷിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായ കിബു വികൂന ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ഈ പൊസിഷനിലേക്ക് മറ്റ് താരങ്ങളെ പരിഗണിക്കുകയായിരുന്നു. ഇതോടെ കിബുവിന്റെ മോഹം നടക്കാതെ പോയി. എഫ്സി ഗോവയും, ഈസ്റ്റ് ബംഗാളും അശുതോഷ് മേത്തയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ മോഹന്‍ബഗാനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് മെഹ്ത. മോഹന്‍ ബഗാനായി മികച്ച പ്രകടനം അശുതോഷ് കാഴ്ചവെച്ചിരുന്നു. കിബുവുമായി മികച്ച സൗഹൃദവും ഈ യുവതാരം കാത്തു സൂക്ഷിച്ചിരുന്നു. മോഹന്‍ ബഗാന്‍-എടികെ ലയനത്തിലൂടെ ബഗാന്‍ ഐഎസ്എല്ലില്‍ കടന്നതിനു ശേഷം, മേത്തയെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചിരുന്നുവെങ്കിലും, സാധിച്ചിരുന്നില്ല.

മുംബൈ എഫ്‌സിയിലൂടെ വളര്‍ന്നു വന്ന ഇരുപത്തെട്ടുകാരന്‍ ഐഎസ്എല്‍ ക്ലബ്ബുകളായ മുംബൈ സിറ്റി, എടികെ, പൂനെ സിറ്റി ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.