നിര്‍ണ്ണായക തീരുമാനം വൈകും, ഐഎസ്എല്ലിനും തിരിച്ചടിയേല്‍പിച്ച് കൊറോണ

ഐഎസ്എല്‍ ഏഴാം സീസണ്‍ മുതല്‍ ഓരോ ടീമിന്റെയും മത്സരങ്ങളുടെ എണ്ണം കുത്തനെ വര്‍ധിപ്പാക്കാനുളള സംഘാടകരുടെ തീരുമാനം ഉടനുണ്ടാകില്ല. കോവിഡ് 19 രോഗബാധ മൂലം ഐഎസ്എല്‍ ആരംഭിക്കുന്നത് വൈകിയാല്‍ മത്സരങ്ങളുടെ എണ്ണം കൂട്ടുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് ഐ.എസ്.എല്‍ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ.
ഇതോടെ ഐഎസ്എല്ലില്‍ ഓരോ ടീമും 27 മത്സരം വീതം കളിക്കുന്നത് കാണാന്‍ ആരധകര്‍ക്ക് ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേയ്ക്കും. നിരവധി സ്‌പോട്‌സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഒരു ടീമിന് 18 മത്സരങ്ങളാണ് ഉളളത്. ഇതാണ് 27 ആക്കി ഉയര്‍ത്താന്‍ ആലോചിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഇക്കഴിഞ്ഞ സീസണില്‍ മത്സരങ്ങളുടെ എണ്ണം കൂട്ടിയിരുന്നില്ല. എന്നാല്‍ അടുത്ത സീസണില്‍ മത്സരങ്ങളുടെ എണ്ണം കൂട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതെസമയം ഏഴാം സീസണ്‍ മുതല്‍ ഐഎസ്എല്‍ കളിക്കുന്ന ടീമുകളുടെ എണ്ണം 10ല്‍ നിന്ന് 12 ആയി ഉയര്‍ന്നേയ്ക്കും. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും, പഞ്ചാബ് എഫ്‌സിയും ആണ് ഐഎസ്എല്ലില്‍ കയറാന്‍ കാത്തിരിക്കുന്നത്.