അത്ഭുതങ്ങള്‍ അവസാനിപ്പിക്കാതെ സിറ്റി ഗ്രൂപ്പ്, ലാലിഗ താരവും യുവ സൂപ്പര്‍ താരവും മുംബൈയില്‍

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി ശ്രദ്ധേയമായ രണ്ട് സൈനിംഗുകള്‍ കൂടി നടത്തി സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി. ലാലിഗ ക്ലബ് ലാസ്പാല്‍മാസിന്റെ മിഡ്ഫീല്‍ഡറായിരുന്നു ഹെര്‍നാന്‍ സന്റാനയെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്‌സി. കൂടാതെ പഞ്ചാബ് സ്വദേശിയായ യുവ ഡിഫന്‍ഡര്‍ മെഹ്താബ് സിംഗും മുംബൈ സിറ്റിയുമായി കരാര്‍ ഒപ്പിട്ടു.

സെകുണ്ട ഡിവിഷന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ഗിജോണില്‍ നിന്നുമാണ് മുന്‍ ലാസ്പാല്‍മിറാസ് താരത്തെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്. എട്ട് വര്‍ഷത്തോളം ലാസ്പാല്‍മിറാസില്‍ പന്ത് തട്ടിയ സന്റാന പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് കടന്ന് വന്നതും ലാല്‍ പാല്‍മാസ് യുത്ത് ടീമിലൂടെയായിരുന്നു.

ക്ലബ്ബ് ഫുട്ബാളില്‍ മാത്രം 164 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് സാന്റാന. അവസാനം കളിച്ച ഗിജോണിനായി 31മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

അതെസമയം മെഹ്താബ് സിംഗുമായി മൂന്ന് വര്‍ഷത്തേക്കാണ് മുംബൈ സിറ്റി എഫ്‌സി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഈസ്റ്റ് ബംഗാളില്‍ നിന്നാണ് മെഹ്താബ് സിംഗ് മുംബൈ സിറ്റിയില്‍ എത്തുന്നത്. കഴിഞ്ഞ സീസണ്‍ ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ പ്രധാന താരമായിരുന്നു. 11 മത്സരങ്ങളോളം ഐ ലീഗില്‍ കളിച്ചിരുന്നു.

ഈസ്റ്റ് ബംഗാള്‍ അക്കാദമിയിലൂടെയും യുവ ടീമുകളിലൂടെയും വളര്‍ന്നു വന്ന താരമാണ്. ഒരു സീസണ്‍ മുമ്പ് ആറു മാസത്തോളം കേരള ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടി ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിട്ടുണ്ട്.

You Might Also Like