ആ താരത്തെ സ്വന്തമാക്കാന്‍ ഇഞ്ചോടിഞ്ച് പോരാടിയത് 5 ഇന്ത്യന്‍ ക്ലബുകള്‍, ഒടുവില്‍ സംഭവിച്ചത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സൈനിംഗ് ഏതെന്ന ഒരു ചോദ്യം ഉന്നയിക്കപ്പെട്ടാല്‍ അതില്‍ ഉയര്‍ന്ന് വരുന്ന ഒരു പേര് മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയ ആദം ലെ ഫോണ്‍ഡ്രെയുടെ പേരായിരിക്കും. ഓസ്‌ട്രേലിയന്‍ എ ലീഗില്‍ കളിക്കുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഐഎസ്എല്ലില്‍ ഉണ്ടാക്കുന്ന ഇംപാക്റ്റ് എത്രമാത്രമായിരിക്കും എന്നറിയാന്‍ ഇനി ദിവസങ്ങളുടെ മാത്രം വ്യത്യസമുളളു.

എന്നാല്‍ ആദം ലെ ഫോണ്‍ഡ്രെയെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകള്‍ നടത്തിയ ഇഞ്ചോടിഞ്ച് മത്സരത്തിന്റെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ. ആദം ലെ ഫോണ്‍ഡ്രേയെ സ്വന്തമാക്കാന്‍ ആദ്യ ഘട്ടത്തില്‍ ഇതുവരെ ഇല്ലാത്ത വിധം അഞ്ച് ഐഎസ്എല്‍ ക്ലബുകളാണത്രെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത്.

ഇതില്‍ ബംഗളൂരു ഉള്‍പ്പെടെയുളള രണ്ട് ക്ലബുകള്‍ ദീര്‍ഘകാലം ഫോണ്‍ഡ്രെയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തിയത്രെ. എന്നാല്‍ ഒടുവില്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി നല്‍കിയ കൂറ്റന്‍ ഓഫര്‍ സ്വീകരിക്കാന്‍ ഫോണ്‍േ്രഡ ഒരുങ്ങുകയായിരുന്നു.

തന്റെ ക്ലബായ സിഡ്നി എഫ്സിയുമായി ഒരു വര്‍ഷത്തെ കൂടി കരാര്‍ അവശേഷിക്കുന്നതിനിടേയാണ് ഫോണ്‍ഡ്രെ മുംബൈ സിറ്റി എഫ്സിയിലേക്ക് എത്തുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിഡ്നി എഫ്സി താരത്തോട് പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫാണ്‍ഡ്രെ ഇന്ത്യന്‍ ക്ലബുകല്‍ലേക്ക് ചേക്കേറാന്‍ ശ്രമിച്ചത്.

ഒരു സീസണില്‍ മുംബൈയ്ക്കായി കളിക്കാന്‍ 2.5 കോടി രൂപയാണ് ഫോണ്‍ഡ്രേയ്ക്ക് ക്ലബ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റിയും എ ലീഗ് സൂപ്പര്‍ താരവും തമ്മിലുളള കരാര്‍ യാഥാര്‍ത്യമായത്. 33 വയസുകാരനായ ഈ താരത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വാല്യൂ ആറരക്കോടി രൂപയാണ്. 2018ല്‍ സിഡ്‌നി എഫ്‌സിയില്‍ എത്തിയ താരം ഇതുവരെ സിഡ്‌നിക്കായി 59 മത്സരത്തില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.

You Might Also Like