ഐഎസ്എല്‍ ഗോവയില്‍, ഐലീഗ് കൊല്‍ക്കത്തയില്‍, വിദേശ താരങ്ങളുണ്ടാകില്ല?

കോവിഡ് മാഹാമാരി മൂലം അനിശ്ചിതത്തിലായ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ നടത്താന്‍ ഏകദേശ ധാരണ. ഐലീഗ് കൊല്‍ക്കത്തിയിലും ഐഎസ്എല്‍ ഗോവയിലും നടത്താനാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

ഗോവയിലും കൊല്‍ക്കത്തയിലും നിരവധി സ്‌റ്റേഡിയങ്ങളുണ്ടെന്നും പുതിയ സാഹചര്യ്ത്തില്‍ ലീഗ് നടത്തുന്നതിന് ഏറ്റവും അനുയോജ്യം ഈ രണ്ട് നഗരങ്ങലുമാണെന്ന് സംഘാടകര്‍ വിലയിരുത്തുന്നു. കൊല്‍ക്കത്തിയില്‍ അണ്ടര്‍ 17 വനിത ലോകകപ്പ് നടക്കുന്നതിനാല്‍ അതിനായി തയ്യാറാക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലീഗ് നടത്താന്‍ ഉപയോഗിക്കാം.

അതെസമയം ഐലീഗില്‍ നിലവിലെ സാഹചര്യത്തില്‍ വിദേശതാരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന തീരുമാനമാണ് സംഘാടകര്‍ മുന്നോട്ട് വെക്കുന്നത്. എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞില്ലങ്കിലും ഐലീഗ് നടത്തുമൈന്നാണ് കുശാല്‍ ദാസ് പറയുന്നത്. ഐലീഗ് വിദേശ താരങ്ങളില്ലാതെ നടത്തുന്നതിനെ കുറിച്ച് ആലോചനയും സജീവമായി നടക്കുന്നുണ്ട്.

നേരത്തെ ഐഎസ്എല്‍ വേദിയായി കേരളമടക്കം പരിഗണിച്ചെങ്കിലും അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നീക്കം ഉപേക്ഷിച്ചിരുന്നു. ‘ഗോവയാണ് തീര്‍ച്ചായും ഐഎസ്എല്‍ നടത്താന്‍ സാധ്യത പരിഗണിക്കുന്ന ഒരു സംസ്ഥാനം. കേരളത്തെ ഇക്കാര്യത്തില്‍ പരിഗണിക്കാന്‍ കഴിയില്ല. കാരണം അവിടെ ഐഎസ്എല്‍ നടത്താന്‍ സൗകര്യമുളള സ്റ്റേഡിയമില്ല’ ദാസ് പറയുന്നു.

You Might Also Like