ഐഎസ്എല്‍ വേദിയ്ക്കായി വീണ്ടും കേരളത്തെ പരിഗണിക്കുന്നു

ഐഎസ്എല്‍ ഏഴാം സീസണ്‍ കേരളത്തിലോ ഗോവയിലോ നടത്താനാനുളള സാധ്യത തേടി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. കോവിഡ് മഹാമാരിയുടെ പശ്വാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാത്ത അടഞ്ഞ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കാകും എവിടെയാണ് ഐഎസ്എല്‍ നടത്തുക എന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക.

നേരത്തെ ഐഎസ്എല്‍ നടത്തുന്നതില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്തെന്ന് കാത്തിരുന്ന് തന്നെ കാണണം.

അതെസമയം ഈ സീസണിലെ മുഴുവന്‍ ഐലീഗ് മത്സരങ്ങളും കൊല്‍ക്കത്തയില്‍ വെച്ച് നടത്താന്‍ ആണ് എഐഎഫ്എഫ് ആലോചിക്കുന്നത്. ഇതിനായി എഐഎഫ്എഫ് ബംഗാള്‍ സര്‍ക്കാറിനോട് അനുമതി ചോദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ ഓള്‍ ഇന്ത്യ ഫുട്്‌ബോള്‍ ഫെഡറേഷന്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സെക്കന്‍ഡ് ഡിവിഷന്‍ ഐലീഗ് കര്‍ണാടകയില്‍ നടത്താനും തീരുമാനം ആയിട്ടുണ്ട്. ഒക്ടോബറില്‍ ആകും സെക്കന്‍ഡ് ഡിവിഷന്‍ നടക്കുക. ചെറിയ ടൂര്‍ണമെന്റായാകും സെക്കന്‍ഡ് ഡിവിഷന്‍ നടക്കുക. വനിതാ ഫുട്‌ബോള്‍ ലീഗായ ഇന്ത്യന്‍ വിമണ്‍സ് ലീഗ് അടുത്ത വര്‍ഷം ഏപ്രിലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

You Might Also Like