കരോളിസ് ഇടാനാഴികളിലെ രഹസ്യം പിടിച്ചെടുക്കുന്നു, ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ല

Image 3
FootballISL

ബ്ലാസ്‌റ്റേഴ്‌സില്‍ വിദേശ താരങ്ങളുടെ ട്രാന്‍സ്ഫര്‍ നടത്താത്തതില്‍ അസ്വസ്തരാണോ നിങ്ങള്‍. മറ്റ് ടീമുകള്‍ ഒന്നിന് പിറകെ ഒന്നായി വിദേശ താരങ്ങളെ പ്രഖ്യാപിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു പ്രഖ്യാപനവും നടത്താത്തില്‍ നിങ്ങള്‍ക്ക് അരിശം തോന്നാറുണ്ടല്ലേ. ഇങ്ങനെയാണെങ്കില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുമ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സിന് വിദേശ താരങ്ങളൊന്നും ലഭ്യമാകാതെ വരും എന്ന സംശയവും നിങ്ങളെ അലട്ടുന്നുണ്ടോ.

എന്നാല്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നതാണ് സത്യം. താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിന്റെ ശൈലിയാണ് ആരാധരെ ഇത്തരമൊരു ആശങ്കയിലേക്ക് എത്തിക്കുന്നത്.

വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സ്‌പോട്ടിംഗ് ഡയറക്ടറാണ് കരോളിസ്. ഇരുചെവി അറിയാതെ ഡീലുകള്‍ ഉറപ്പിക്കാന്‍ മിടുക്കനും വിദഗ്ദനുമായ അപൂര്‍വ്വം സ്‌പോട്ടിംഗ് ഡയറക്ടര്‍മാരില്‍ ഒരാള്‍.

മാത്രമല്ല ഇടനാഴികളിലെ രഹസ്യങ്ങള്‍ പിടിച്ചെടുത്ത് പ്രതിരോധം തീര്‍ത്താണ് അദ്ദേഹം ഇന്ന് ഈ നിലയിലേക്ക് എത്തിയത്. നേരത്തെ ലിത്വാനിയന്‍ ക്ലബിന്റെ സ്‌പോട്ടിംഗ് ഡയറക്ടറായപ്പോള്‍ രണ്ടാം ഡിവിഷനില്‍ നിന്ന് ആ ക്ലബിനെ തുടര്‍ച്ചായായി ചാമ്പ്യന്‍മാരാക്കിയാണ് കരോളിസ് കഴിവ് തെളിയിച്ചത്.

ബ്ലാസ്‌റ്റേഴ്‌സിലേക്ക് താരങ്ങളെ എത്തിക്കുമ്പോള്‍ അത് ഭൂരിഭാഗവും ഫ്രീ ഏജന്റായ കഴിവുളള താരങ്ങളെ സ്വന്തമാക്കാനാണ് കരോളിസ് നീക്കം നടത്തുന്നത്. ഇതുമൂലം ട്രാന്‍സ്ഫര്‍ വിന്‍ഡോയെന്ന കടമ്പയെ പോലും മറികടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ആകും. പലതാരങ്ങളേയും ഇതിനോടകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നുളള വിവരവും പുറത്ത് വരുന്നുണ്ട്.