അവര്‍ ഞങ്ങള്‍ക്കൊപ്പം, രണ്ട് സര്‍പ്രൈസ് താരങ്ങളെ നിലനിര്‍ത്തി ഹൈദരാബാദ്

Image 3
FootballISL

ഐഎസ്എല്ലില്‍ നിര്‍ണ്ണായക നീക്കവുമായി ഹൈദരാബാദ് എഫ്‌സി. രണ്ട് യുവതാരങ്ങളുടെ കരാര്‍ ഹൈദരാബാദ് പുതുക്കി. മധ്യനിര താരം അഭിഷേക് ഹാള്‍ദറും പ്രതിരോധ താരം ഡിബിള്‍ ഭഗതും ആണ് ഹൈദരബാദ് എഫ് സിയില്‍ പുതിയ കരാര്‍ ഒപ്പുവെച്ചത്. ഹൈദരാഹാദ് എഫ്‌സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് വര്‍ഷത്തേയ്ക്കാണ് യുവതാരങ്ങളുടെ കരാര്‍ പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ് സിക്ക് വേണ്ടി 10 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അഭിഷേക് ഹാള്‍ദര്‍. 20കാരനായ താരം പൂനെ സിറ്റി റിസേര്‍വ്‌സിലൂടെ വളര്‍ന്നു വന്ന താരമാണ്. ഡിമ്പിള്‍ ഭഗത് മുമ്പ് ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

അതെസമയം ഐഎസ്എല്ലില്‍ ഹൈദരബാദ് എഫ്സിയ്ക്കായി കളിച്ച ബ്രസീല്‍ താരം മാര്‍സെലീനോ ഇനി ക്ലബുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചു. തന്റെ ഹൈദരബാദ് എഫ്സിയുമായുളള കരാര്‍ അവസാനിച്ചെന്നും അതിനനാല്‍ ഇനി ഏതു ക്ലബില്‍ കളിയ്ക്കും എന്ന് പറയാന്‍ ആകില്ലെന്നും മാര്‍സെലീനോ പറഞ്ഞു.

അറാം സീസണില്‍ മാര്‍സെലീനോ വ്യക്തിപരമായി ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഇതാദ്യമായി കളിച്ച ഹൈദരാബാദ് എഫ്സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു.

ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയട്ടുണ്ട് മാര്‍സെലീനോ. ഇതോടെ അത്ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെ കരിയര്‍ ആരംഭിച്ച മാര്‍സെലീനോയെ സ്വന്തമാക്കാന്‍ ഐഎസ്എല്ലിലെ വമ്പന്‍മാര്‍ ശ്രമം ആരംഭിച്ച് കഴിഞ്ഞു.