ബ്ലാസ്റ്റേഴ്‌സ് ഭീഷണി, ഇന്ത്യയിലെ ഏറ്റവും മികച്ച താരമാകണം; യുഗോ ബോമു

Image 3
FootballISL

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാകണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട എഫ്‌സി ഗോവയുടെ ഫ്രഞ്ച് താരം യൂഗോ ബോമു. ലോക്ഡൗണിനെ തുടര്‍ന്ന് പാരീസിലെ വീട്ടില്‍ കഴിയുന്ന ബോമു മലയാള മനോരമയോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവു മികച്ച താരം എന്ന ബഹുമതി നിസ്സാരമല്ല. ലീഗില്‍ ഒന്നാം സ്ഥാനം നേടിയതിനു പുറമേ നോക്കൗട്ടില്‍ക്കൂടി ചാംപ്യന്‍മാരായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിച്ചേനേ. വ്യക്തിപരമായി ഗോള്‍, അസിസ്റ്റ് കണക്കുകളില്‍ ഞാന്‍ തൃപ്തനാണ്. കൂടുതല്‍ സംതൃപ്തി എഎഫ്‌സി ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടാന്‍ ടീമിനു പറ്റിയതിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന തലത്തിലേക്ക് ഉയരാന്‍ കഠിനാധ്വാനം ചെയ്യും’ ബോമു മലയാള മനോരമയോട് പറയുന്നു.

ഐഎസ്എല്ലില്‍ എതിരാളികളായ ബ്ലാസ്‌റ്റേഴ്‌സും മുംബൈയും ഹൈദരാബാദും നല്ല കളിക്കാരുമായി കരാര്‍ ഒപ്പിടുന്നതായി അറിയുന്നതായും ഇത് ഇന്ത്യന്‍ സാഹചര്യങ്ങളെ കൂടുതല്‍ കടുപ്പമാക്കുമെന്നും ബോമു പറയുന്നു.

ലോക്ഡൗണ്‍ ദിനങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീടിനകത്തു സമയം ചെലവിടുകയാണെന്നും സീസണിന്റെ അവസാനഘട്ടത്തിലുണ്ടായ പരുക്ക് ഭേദമായി വരുന്നതായും. ചെറിയ രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.