അമ്പാനി അംഗീകരിച്ചു, ഐഎസ്എല്ലിലെ നിര്‍ണ്ണായക മാറ്റം നിയമയമായി
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എട്ടാം സീസണ്‍ മുതല്‍ ഒരു മത്സരത്തില്‍ നാല് വിദേശ കളിക്കാരെ മാത്രം ഒരു ടീമില്‍ ഉള്‍കൊള്ളിക്കാനാകു എന്ന നിര്‍ദേശം നിയമമായി. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോട്‌സ് ഡെവലപ്‌മെന്റ്‌റ് എല്‍റ്റിഡി തിങ്കഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് ഈ നിയമത്തിന് അംഗീകാരം നല്‍കിയത്.
എഫ്എസ്ഡിഎല്‍ ചെയര്‍പേഴ്‌സണ്‍ നിത അമ്പാനിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഓള്‍ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികളും ഓഹരിയുടമകളും യോഗത്തില്‍ പങ്കെടുത്തു.
2021-22 സീസണ്‍ മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക. മൈതാനത്ത് ഇറങ്ങുന്ന നാല് വിദേശ താരങ്ങളില്‍ ഒരാള്‍ ഏഷ്യന്‍ കളിക്കാരനും ആകണം. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭുക്കുന്നതിന് വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഇതോടെ ഐഎസ്എല്‍ ടീമുകളുടെ സ്‌ക്വാഡില്‍ വിദേശ താരങ്ങളുടെ എണ്ണവും പരിമിതപ്പെടും. ഒരു ഏഷ്യന്‍ താരം ഉള്‍പ്പെടെ ആറ് താരങ്ങളെ മാത്രമാണ് സ്‌ക്വാഡില്‍ ഉല്‍പ്പെടുത്താനാകു. നിലവില്‍ ഏഴ് വിദേശ താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനും അഞ്ച് പേരെ കളിപ്പിക്കാനും അനുവാദമുണ്ട്. ഇതാണ് വെട്ടിക്കുറക്കുന്നത്.
നിലിവില്‍ ഏഷ്യയിലെ തന്നെ മികച്ച ലീഗായാണ് ഐഎസ്എല്ലിനെ പരിഗണിക്കുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഐഎസ്എല്‍ ക്ലബുകളില്‍ ഉണ്ടാകു. ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കും വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.