ഹൈദരാബാദിനായി ഇനി കളിക്കില്ലെന്ന് മാര്‍സെലീനോ, റാഞ്ചാന്‍ വമ്പന്‍മാര്‍

ഐഎസ്എല്ലില്‍ ഹൈദരബാദ് എഫ്‌സിയ്ക്കായി കളിച്ച ബ്രസീല്‍ താരം മാര്‍സെലീനോ ഇനി ക്ലബുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചു. തന്റെ ഹൈദരബാദ് എഫ്‌സിയുമായുളള കരാര്‍ അവസാനിച്ചെന്നും അതിനനാല്‍ ഇനി ഏതു ക്ലബില്‍ കളിയ്ക്കും എന്ന് പറയാന്‍ ആകില്ലെന്നും മാര്‍സെലീനോ പറഞ്ഞു.

നേരത്തെ വ്യക്തിപരമായി ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഇതാദ്യമായി കളിച്ച ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു.

ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയട്ടുണ്ട് മാര്‍സെലീനോ. ഇതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെ കരിയര്‍ ആരംഭിച്ച മാര്‍സെലീനോയെ സ്വന്തമാക്കാന്‍ ഐഎസ്എല്ലിലെ വമ്പന്‍മാര്‍ ശ്രമം ആരംഭിച്ച് കഴിഞ്ഞു.

You Might Also Like