ഇംഗ്ലീഷ് സൂപ്പര്‍ താരത്തിനായി നാല് ഐഎസ്എല്‍ ക്ലബുകള്‍, തീരുമാനമെടുക്കാതെ താരം

ഓസ്ട്രേലിയന്‍ എ ലീഗില്‍ കളിക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കര്‍ ആദം ലെ ഫോണ്‍ഡ്രേയെ സ്വന്തമാക്കാന്‍ ശ്രമിച്ച് നാല് ഐഎസ്എള്‍ ക്ലബുകള്‍. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സി മുതല്‍ എഫ്‌സി ഗോവ, ബംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സീ എന്നീ ടീമുകളാണ് താരവുമായി ചര്‍ച്ച നടത്തുന്നത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇത് സംബന്ധിച്ച് സൂചന നല്‍കുന്നത്. എന്നാല്‍ താരം ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തില്ലെന്നും മെര്‍ഗുളാണോ അറിയ്ക്കുന്നു.

33 വയസുകാരനായ ഈ താരത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വാല്യൂ ആറരക്കോടി രൂപയാണ്. 2018ല്‍ സിഡ്നി എഫ്സിയില്‍ എത്തിയ താരം ഇതുവരെ സിഡ്നിക്കായി 59 മത്സരത്തില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്ന് 17 ഗോള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവില്‍ ഒരു വര്‍ഷം കൂടി സിഡ്നിയുമായി ഫോണ്‍ഡ്രേയ്ക്ക് കരാറുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലഗില്‍ കാര്‍ഡിഫ് സിറ്റി, വോള്‍വെര്‍ ഹാംറ്റെണ്‍ വാണ്ടറേര്‍സ്, ബോള്‍ട്ടണ്‍ വാണ്ടറേര്‍സ് തുടങ്ങിയ ക്ലബുകളിലും പന്ത് തട്ടിയിട്ടുളള താരമാണ് ആദം ലെ ഫോണ്‍ട്രേ.

You Might Also Like