ടീമിലെ എല്ലാരും ജയിക്കാന്‍ കളിച്ചു, നായകന്‍ തോല്‍ക്കാനും, ഹാര്‍ദ്ദിക്കിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഐപിഎല്ലിലെ തന്നെ ഏറ്റവും റണ്‍സൊഴികിക മത്സരമാണ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസസ് ഹൈദരാബാദ് മത്സരം. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് മൂന്ന് വിക്കറ്റിന് 277 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 5 വിക്കറ്റിന് 246 റണ്‍സാണ് നേടാനായത്.

മുംബൈയുടെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ഏറ്റവും വലിയ പിഴവുകാട്ടിയത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്ന വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ ഹാര്‍ദിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പത്താന്‍. ടീമിലെ എല്ലാവരും ജയിക്കാനായി കളിക്കുമ്പോള്‍ നായകന്‍ തോല്‍പ്പിക്കാനായി കളിച്ചുവെന്നാണ് ഇര്‍ഫാന്‍ പഠാന്‍ ആരോപിക്കുന്നത്.

‘ടീമിലെ എല്ലാവരും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്നു. എന്നാല്‍ നായകന്‍ കളിക്കുന്നത് 120 സ്ട്രൈക്ക് റേറ്റിലാണ്’ എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് തിരിച്ചുവന്നില്ലെങ്കിലാണ് അത്ഭുതപ്പെടുകയെന്നും പേപ്പറില്‍ ഇപ്പോഴും ശക്തമായ താരനിരയാണ് മുംബൈയെന്നുമാണ് ഇര്‍ഫാന്‍ പറയുന്നത്.

ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റു ചെയ്തത് ഏഴാം നമ്പറിലാണ്. എന്നാല്‍ ഹൈദരാബാദിനെതിരേ അഞ്ചാം നമ്പറിലാണ് ഹാര്‍ദിക് ബാറ്റുചെയ്യാനിറങ്ങിയത്. എന്നാല്‍ 1 ഫോറും സിക്സും ഉള്‍പ്പെടെ 120 സ്ട്രൈക്ക് റേറ്റില്‍ 20 പന്തില്‍ 24 റണ്‍സാണ് ഹാര്‍ദിക് നേടിയത്. നിര്‍ണ്ണായക സമയത്ത് ഹാര്‍ദിക് നടത്തിയ മെല്ലപ്പോക്ക് മുംബൈയുടെ തോല്‍വിക്ക് കാരണമായെന്ന് പറയാം.

മുംബൈയുടെ മറ്റെല്ലാ ബാറ്റ്സ്മാന്‍മാരും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. രോഹിത് ശര്‍മ 12 പന്തില്‍ 26 റണ്‍സ് നേടി. 216 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഇഷാന്‍ കിഷന്‍ 13 പന്തില്‍ 34 റണ്‍സാണ് നേടിയത്. 2 ഫോറും 4 സിക്സുമാണ് ഇഷാന്റെ സമ്പാദ്യം. 261ന് മുകളിലായിരുന്നു ഇഷാന്റെ സ്ട്രൈക്ക് റേറ്റ്.

യുവതാരം നമാന്‍ ധിര്‍ 14 പന്തില്‍ 30 റണ്‍സാണ് അടിച്ചെടുത്തത്. 2 വീതം ഫോറും സിക്സുമാണ് താരം നേടിയത്. തിലക് വര്‍മ 34 പന്തില്‍ 64 റണ്‍സാണ് സ്വന്തമാക്കിയത്. 2 ഫോറും 6 സിക്സും ഉള്‍പ്പെടെ 188 സ്ട്രൈക്ക് റേറ്റിലാണ് തിലക് തിളങ്ങിയത്. ടിം ഡേവിഡ് 22 പന്തില്‍ 42 റണ്‍സാണ് അടിച്ചെടുത്തത്. 190ന് മുകളിലായിരുന്നു ഡേവിഡിന്റെ സ്ട്രൈക്ക് റേറ്റ്. ഇംപാക്ട് പ്ലയറായി ഇറങ്ങിയ റൊമാരിയോ ഷിഫേര്‍ഡ് 6 പന്തില്‍ 15 റണ്‍സാണ് നേടിയത്. 2 ഫോറും 1 സിക്സുമാണ് ഷിഫേര്‍ഡ് പറത്തിയത്. 250 സ്ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം.

എന്നാല്‍ ഹാര്‍ദിക്കിന്റെ സ്ട്രൈക്ക് റേറ്റ് മാത്രം 120 ആയിരുന്നു. ഈ പ്രകടനം മുംബൈയുടെ തോല്‍വിക്ക് കാരണമായെന്ന് നിസംശയം പറയാം.

You Might Also Like