ഐഎസ്എല്ലിനായി പഴുതടച്ച ക്രമീകരണങ്ങള്‍, ‘ബയോ സെക്യൂര്‍ ബബിള്‍’ ഒരുങ്ങും

Image 3
FootballISL

കോവിഡ് മഹാമാരിയുടെ പശ്ചാത്തല്‍ ഐഎസ്എല്‍ ഏഴാം സീസണ്‍ നടക്കുക കടുത്ത സുരക്ഷ ക്രമീകരണങ്ങള്‍ക്കുളളില്‍. യൂറോപ്യന്‍ ലീഗുകള്‍ നടന്നതിന് സമാനമായ രീതിയില്‍ ‘ബയോ സെക്യൂര്‍ ബബിള്‍’ പ്രോട്ടോകോള്‍ ഒരുക്കിയാണ് ഇത്തവണ ഐഎസ്എള്‍ സംഘടിപ്പിക്കുക.

ഐഎസ്എല്‍ സംഘാടകരായ എഫ്എസ്ഡിഎല്ലിന്റെ വെള്ളിയായാഴ്ച്ച നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഇക്കാര്യങ്ങള്‍ക്ക് അന്തിമ രൂപമായി. എന്നാല്‍ എവിടെ വെച്ചാണ് ഐഎസ്എല്‍ നടക്കുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഗോവയേയും കേരളത്തേയുമാണ് ഐഎസ്എല്‍ നടത്താനായി സംഘാടകര്‍ അന്തിമമായി പരിഗണിക്കുക. ഇതില്‍ ഒരു സ്ഥാലത്താകും കാണികളില്ലാതെ ഐഎസ്എല്‍ നടക്കുക.

കേരളം തിരഞ്ഞെടുത്താല്‍ കൊച്ചി കലൂര്‍ സ്റ്റേഡിയം, കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം തുടങ്ങിയ മൂന്നു വേദികള്‍ ഐഎസ്എല്ലിനായി പരിഗണിക്കും. ഗോവ തിരഞ്ഞെടുക്കയാണെങ്കില്‍ ഫറ്റൊര്‍ഡ സ്റ്റേഡിയം, തിലക് മൈതാന്‍ ഉള്‍പ്പടെയുളള വേദികളെയാണ് പരിഗണിക്കുന്നത്. ഓഗസ്റ്റ് 15ന് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. ഓഗസ്റ്റ് 31ന് അകം ഐഎസ്എല്‍ ഫിക്‌സ്ചറും പുറത്തിറങ്ങും.

‘ബയോ സെക്യൂര്‍ ബബിള്‍’ പ്രോട്ടോകോളിന്റെ ഭാഗമായി സര്‍വ സജ്ജമായ ഒരു മെഡിക്കല്‍ ടീമിനെയാണ് ആദ്യമായി സംഘാടകര്‍ ഒരുക്കുക. ഐഎസ്എല്ലിന് ഒരു ഹൈജീവ് ഓഫീസറും ഉണ്ടാകും. ഇവരാരിയിരിക്കും ലീഗിനായുളള ‘ബയോ സെക്യൂര്‍ ബബിള്‍’ ഒരുക്കുക.

മൂന്ന് തരം സുരക്ഷ ക്രമീകരണങ്ങലാണ് ലീഗിനായി ഒരുക്കുക. ഹൈ പ്രൊട്ടക്ഷന്‍, മീഡിയം പ്രൊട്ടക്ഷന്‍, ജനറല്‍ പ്രൊട്ടക്ഷന്‍ എന്നിങ്ങനെയായിരിക്കും സുരക്ഷ ക്രമീകരണങ്ങള്‍.

ഹൈ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ വരുന്നത് കളിക്കാരും ഒഫീഷ്യല്‍സും ഐഎസ്എല്‍ ജീവനക്കാരും ടെലിവഷന്‍ അവതാരകരുമടക്കം താരങ്ങളുമായി ബന്ധപ്പെടുന്നവരായിരിക്കും. ഇവര്‍ക്ക് എല്ലാ ആഴ്ച്ചയിലും രണ്ട് തവണ കോവിഡ് 19 പരിശോധന നടത്തു. മീഡിയം പ്രൊട്ടക്ഷനില്‍ ഉള്‍പ്പെടുന്നത് ലീഗ് സ്റ്റാഫ്, ബ്രോഡ്കാസ്റ്റ് സ്റ്റാഫ്, മാനേജുമെന്റ് ഒഫീഷ്യല്‍സ്, ഹോട്ടല്‍ സ്റ്റാഫ് എന്നിരായിരിക്കും. ഇവര്‍ക്കോ ഒന്നോ രണ്ടോ തവണ എല്ലാ ആഴ്ച്ചയിലും കോവിഡ് ടെസ്റ്റ് ഉണ്ടാകും.

മൂന്നാമത്തെ വിഭാഗമായ ജെനറല്‍ പ്രെട്ടക്ഷന് അര്‍ഹാരായവര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അക്രഡിയേഷന്‍ ഏജന്‍സികളുടെ സ്റ്റാഫുകള്‍ ആയിരിക്കും. ഇവര്‍ക്ക് ഒരാഴ്ച്ചയില്‍ ഒന്ന് വീതം ആയിരിക്കും ടെസ്റ്റ് നടക്കുക.