ഈ മലയാളി താരത്തിനെതിരെ കളിക്കാത്തത് ഭാഗ്യമായി കരുതുന്നു: ജിങ്കന്‍
ഇന്ത്യയുടെ കറുത്ത മുത്ത് ഐഎം വിജയനെതിരെ കളിക്കാത്തത് താന്‍ ഭാഗ്യമായി കരുതുന്നതായി ഇന്ത്യയുടേയും ബ്ലാസ്റ്റേഴ്‌സിന്റേയും പ്രതിരോധ കുന്തമുന സന്ദേഷ് ജിങ്കന്‍. തന്റെ പ്രതിരോധ പൂട്ടിനെയെല്ലാം വിജയന്‍ തകര്‍ക്കുന്നത് കണ്ട് ദുഖിക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം പറയുന്നു.
കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് ജന്മദിനാംസകള്‍ നേര്‍ന്നുകൊണ്ടാണ് ജിങ്കന്‍ ഇക്കാര്യം പറഞ്ഞത്. ഐ എം വിജയന്റെ കാലത്ത് അദ്ദേഹത്തിനൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ ആയില്ല എന്നതില്‍ തനിക്ക് സങ്കടമുണ്ടെന്നും ജിങ്കന്‍ കൂട്ടിചേര്‍ത്തു.
അങ്ങനെയെങ്കില്‍ മഹത്തായൊരു താരത്തിന്റെ ഫുട്‌ബോള്‍ നേരിട്ട് കാണാനുളള അവസരമായേനെ അതെന്നും ജിങ്കന്‍ പറയുന്നു. പ്രതിരോധ താരങ്ങള്‍ക്ക് ദുസ്വപ്‌നമാണ് വിജയനെന്നും ജിങ്കന്‍ പറയുന്നു.
ലോകത്തിന്റെ നാനാദിക്കില്‍ നിന്നും വിജയന് ജന്മദിനാശംസകള്‍ നേരുകയാണ് ഫുട്‌ബോള്‍ ലോകം.