ഇന്ത്യന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കി, അമ്പരപ്പിച്ച് വീണ്ടും മുഹമ്മദന്‍
ഐലീഗിലേക്ക് യോഗ്യത നേടിയ മുഹമ്മദ്ന്‍ സ്‌പോട്ടിംഗ് ക്ലബ് മറ്റൊരു മികച്ച താരത്തെ കൂടി ടീമിലെത്തിച്ചു. പഞ്ചാബ് എഫ്‌സിയ്ക്കായി കഴിഞ്ഞ സീസണില്‍ കളിച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡിര്‍ ആല്‍വിന്‍ ജോര്‍ജ്ജിനെയാണ് മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് സ്വന്തമാക്കിയത്.
ഒരു വര്‍ഷത്തേക്കാണ് ജോര്‍ജ്ജുമായി മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സി, പൂണെ സിറ്റി എഫ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുളള താരമാണ് ആല്‍വിന്‍ ജോര്‍ജ്ജ്.
ഇന്ത്യന്‍ ആരോസിലൂടെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയ ആല്‍വിന്‍ രാജ്യത്തെ മുന്‍ നിരക്ലബുകളിലെല്ലാം പന്ത് തട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിനായി എട്ട് മത്സരങ്ങളോളം ആല്‍വിന്‍ മുമ്പ് കളിച്ചിരുന്നു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിലൂടെയാണ് ആല്‍വിന്‍ രാജ്യത്തിന്റെ ശ്രദ്ധേകേന്ദ്രമായത്.
ഐലീഗ് സെക്കന്റ് ഡിവിഷനില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചാണ് മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് ഐലീഗ് പ്രവേശനം നേടിയെടുത്തത്. നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ ഒരു മത്സരം സമനില വഴങ്ങി. നിലവില്‍ ഐലീഗില്‍ ഒന്നാം സ്ഥാനം നേടി ഐഎസ്എല്‍ പ്രവേശനം നേടിയെടുക്കാനുളള പരിശ്രമത്തിലാണ് മുഹമ്മദന്‍ മാനേജുമെന്റ്.