; )
ഐലീഗിലേക്ക് നേരിട്ടുളള പ്രവേശനം നേടി ഡല്‍ഹിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സൂപ്പര്‍ ക്ലബ് സുദേവ എഫ്‌സി. മോഹന്‍ ബഗാന്‍ ഐഎസ്എല്ലിലേക്ക് മാറിയ ഒഴിവിലേക്കാണ് ഒരു ടീമിനെ നേരിട്ട് ഐലീഗിലേക്ക് തിരഞ്ഞെടുക്കാന്‍ എ ഐ എഫ് എഫ് തീരുമാനിച്ചത്. ഇതിനായി ലേല നടപടികളും ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയിരുന്നു.
മൂന്ന് ടീമുകളാണ് ഐലീഗില്‍ നേരിട്ട് പ്രവേശിക്കാനുളള ബിഡില്‍ പങ്കെടുത്തത്. സുദേവയ്ക്ക പുറമെ വിശാഖപട്ടണത്തില്‍ നിന്നുള്ള ശ്രീനിധി ഫുട്‌ബോള്‍ ക്ലബ്, ഷില്ലോങില്‍ നിന്നുള്ള റൈന്റിഹ് ക്ലബ് എന്നിവരായിരുന്നു ഐലീഗ് പ്രവേശനത്തിന് ശ്രമിച്ചത്. ഒടുവില്‍ സുദേവയെ തെരഞ്ഞെടുക്കാന്‍ എ ഐ എഫ് എഫ് തീരുമാനിക്കുകയായിരുന്നു.
മികച്ച അക്കാദമിയും അടിസ്ഥാന സൗകര്യങ്ങളുമാണ് സുദേവയ്ക്ക് തുണയായത്. സ്പാനിഷ് ക്ലബുമായി ഇതിനോടകം തന്നെ ടൈഅപ്പുളള ടീമാണ് സുദാേവ. 2014ല്‍ ആരംഭിച്ച ക്ലബ് നേരത്തെ സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കളിച്ചിട്ടുണ്ട്. ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയമാകും സുദേവയുടെ ഹോം ഗ്രൗണ്ട്.
നവംബറില്‍ ഐ ലീഗ് ആരംഭിക്കാന്‍ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നേരിട്ട് പ്രവേശനം ലഭിക്കുന്ന ക്ലബ് ആയത് കൊണ്ട് ആദ്യ സീസണില്‍ സുദേവ റിലഗേഷന്‍ നേരിടേണ്ടതില്ല. കോവിഡ് മഹാമാരി കാരണം കൊല്‍ക്കത്തയിലാകും ഐലീഗ് ഇത്തവണ നടക്കുക.