നല്ല വിദേശതാരങ്ങളെ സ്വന്തമാക്കാനാകുന്നില്ല, ബ്ലാസ്‌റ്റേഴ്‌സ് അനുഭവിക്കുന്ന പ്രശ്‌നം തുറന്ന് പറഞ്ഞ് സ്‌പോട്ടിംഗ് ഡയറക്ടര്‍
ഐഎസ്എല്ലിലേക്ക് നല്ല വിദേശ താരങ്ങളെ എത്തിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിയില്ലെന്ന് തുറന്ന് സമ്മതിച്ച് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ഉയര്‍ന്ന നിലവാരത്തിലുളള യുവവിദേശ താരങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ സമ്മതിക്കില്ലെന്നും ഇതുമൂലം പ്രായമായവരെ സ്വന്തമാക്കാനാണ നമുക്ക് സാധിക്കുകയെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘ഉയര്‍ന്ന നിലവാരമുള്ള യുവ വിദേശതാരങ്ങളെ വാങ്ങാന്‍ നമുക്കു കഴിയില്ല. പ്രായം കൂടിയവരാണ് ഏഷ്യയിലേക്കു വരാന്‍ താല്‍പര്യപ്പെടുന്നത്’ കരോളിസ് പറയുന്നു.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍ഗണന കൊടുക്കുന്നതു യുവതാരങ്ങള്‍ക്കാണെന്നും നിലവാരം ഉണ്ടെങ്കില്‍ പ്രായം ഉള്‍പ്പെടെ ഒരു ഘടകവും അതിനു പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി നമുക്കു വാങ്ങാവുന്ന ഏറ്റവും മികച്ചവരെ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതെസമയം ഇന്ത്യന്‍ യുവതാരങ്ങളെ അദ്ദേഹം പ്രശംസകൊണ്ട് മൂടി. സമീപഭാവിയില്‍ ബ്ലാ്സ്റ്റഏഴ്‌സില്‍ കളിക്കുന്ന ചില യുവതാരങ്ങള്‍ക്ക് യൂറോപ്പില്‍ കളിക്കാന്‍ അവസരമുണ്ടാക്കുമെന്നും കരോളിസ് ഉറപ്പ് നല്‍കുന്നു.
‘ഇന്ത്യന്‍ യുവതാരങ്ങളുടെ കാര്യത്തിലാണെങ്കില്‍, നിങ്ങള്‍ ഒന്നു നോക്കുക: ബ്ലാസ്റ്റേഴ്‌സിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത് എത്ര യുവതാരങ്ങളാണ്! യുവാക്കളില്‍ ടീം എന്നും വിശ്വസിക്കുന്നു. ഒപ്പം ഒന്നുറപ്പുതരാം: കേരള ബ്ലാസ്റ്റേഴ്‌സില്‍നിന്നു ചിലര്‍ക്കെങ്കിലും സമീപഭാവിയില്‍ യൂറോപ്പില്‍ കളിക്കാന്‍ അവസരമുണ്ടാകും’ അദ്ദേഹം പറഞ്ഞ് നിര്‍ത്തി.