ഹൈദരാബാദ് പണി തുടങ്ങി, ബാഴ്‌സ താരത്തെ സ്വന്തമാക്കി

ആദ്യ സീസണില്‍ മറക്കാനാഗ്രഹിക്കുന്ന പ്രകടനത്തിന് ശേഷം രണ്ടാം സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ രണ്ടും കല്‍പിച്ചുളള ഒരുക്കത്തിലാണ് ഹൈദരാബാദ് എഫ്‌സി. ഇതിന്റെ ഭാഗമായി ഒരു വലിയ സൈനിംഗ് ടീം ഉടന്‍ നടത്തിയേക്കുമെന്നാണ് സൂചന.

മുന്‍ ബാഴ്‌സലോണ അക്കാദമി താരം ലുയിസ് സാസ്‌റ്റ്രെയെ ഹൈദരാബാദ് എഫ്‌സി സ്വന്തമാക്കാനൊരുങ്ങുന്നതായാണ് വാര്‍ത്തകള്‍. 34കാരനായ താരം ഡിഫന്‍സീഫ് മിഡ്ഫീല്‍ഡറാണ്. സാസ്റ്റ്രെയെക്കാപ്പം ഇപ്പോഴത്തെ ഹൈദരാബാദ് പരിശീലകനായ റോക മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈപ്രസ് ക്ലബായ ലാര്‍നകയില്‍ ആണ് താരം ഇപ്പോള്‍ കളിക്കുന്നത്.

1998 മുതല്‍ 10 വര്‍ഷത്തോളം ബാഴ്‌സലോണ അക്കാദമിയില്‍ ഉണ്ടായിരുന്ന താരമാണ് ലുയിസ് എന്നാല്‍ ബാഴ്‌സലോണ സീനിയ ടീമിന് അരങ്ങേറാന്‍ ആയില്ല എങ്കിലും ബാഴ്‌സലോണയുടെ ബി ടീമിനായി ഒരുപാട് മത്സരങ്ങള്‍ കളിച്ചു. സരഗോസ, വല്ലഡോയിഡ്, ലെഗനെസ് തുടങ്ങിയ ലാലിഗ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

നേരത്തെ ആദ്യ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് ഐഎസ്എല്‍ പൂര്‍ത്തിയാക്കിയത്. വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.

You Might Also Like