മറ്റൊരു യൂറോപ്യന്‍ ക്ലബുമായി കൂട്ടുകൂടി ഹൈദരാബാദ്

ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് പുറമെ സ്പാനിഷ് ക്ലബ് മാര്‍ബെയ എഫ് സിയുമായി കൈകോര്‍ത്ത് ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ് സി. മാര്‍ബെയ എഫ് സിയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാനും അവരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും ആണ് ഹൈദരാബാദ് എഫ് സി ധാരണയില്‍ എത്തിയത്.

സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബാണ് മാര്‍ബെയ എഫ് സി. അവര്‍ ഇനി ഹൈദരാബാദ് എഫ് സിക്ക് പരിശീലകരെ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും.

ഒപ്പം മാര്‍ബെയ എഫ് സിയിലേക്ക് ഹൈദരബാദ് എഫ് സിയിലെ മികച്ച റിസേര്‍വ്‌സ് താരങ്ങളെ അയക്കാനും അവര്‍ക്ക് മെച്ചപ്പെട്ട പരിശീലക സൗകര്യങ്ങള്‍ നല്‍കാനും ഈ കരാറിലൂടെ കഴികും. ഹൈദരബാദ് എഫ് സിയുമായി കരാര്‍ ഒപ്പിടുന്ന രണ്ടാമത്തെ യൂറോപ്യന്‍ ക്ലബാണ് ഇത്.

അടുത്തിടെ ജര്‍മ്മന്‍ വമ്പന്മാരായ ഡോര്‍ട്മുണ്ടും ഹൈദരാബാദ് എഫ് സിയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. യൂത്ത് ഡെവലപ്പുമെന്റാണ് പ്രധാനമായി ഡോര്‍ട്ട്മുണ്ടുമായി കരാറിലൂടെ ഹൈദരാബാദ് ഉദ്ദേശിക്കുന്നത്.

You Might Also Like