മെസിയും ക്രിസ്ത്യാനോയുമില്ല, മികച്ച മൂന്നു താരങ്ങളെ തിരഞ്ഞെടുത്ത് ഹിഗ്വയ്ൻ
സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാൻ അവസരം ലഭിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. എന്നാൽ ലോകഫുട്ബോളിലെ നിലവിലെ മികച്ച മൂന്നു താരങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരെയും ഒഴിവാക്കിയിരിക്കുകയാണ് ഹിഗ്വയ്ൻ. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് ഹിഗ്വയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.
റയൽ മാഡ്രിഡിനും യുവന്റസിനും ചെൽസിക്കും എസി മിലാനും വേണ്ടി ബൂട്ടുകെട്ടിയ താരം നിലവിൽ ബെക്കാമിന്റെ അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണു കളിക്കുന്നത്. ഹിഗ്വയിന്റെ അഭിപ്രായത്തിൽ റോബർട്ട് ലെവൻഡോവ്സ്‌കിയും എർലിംഗ് ഹാളണ്ടും കരിം ബെൻസിമയുമാണ് നിലവിലെ മികച്ച മൂന്നു താരങ്ങൾ. ലോകഫുട്ബോളിൽ നിരവധി മികച്ച സ്ട്രൈക്കർമാരുണ്ടെങ്കിലും തന്റെ പ്രിയതാരത്തേക്കുറിച്ചും ഹിഗ്വയ്ൻ മനസുതുറന്നു.
🗣️ "A great future. He surprised me."
— SPORTbible (@sportbible) November 18, 2020
🗣️ "There for a long time, in the elite for 12 years."
Gonzalo Higuain left out Messi and Ronaldo when picking his top three players in world football right now… 👀 https://t.co/szkfmAqB4J
നിലവിൽ എന്റെ അഭിപ്രായത്തിൽ മികച്ച താരങ്ങൾ ലെവൻഡോവ്സ്‌കി, ഹാളണ്ട്, ബെൻസിമ എന്നിവരാണ്. കരീം ഇവിടെ കുറേ കാലമായുള്ളതാണ്. ഇതേ മികവിൽ 12 വർഷമായി ബെൻസിമയുണ്ട്. ലെവാൻഡോസ്‌കി എവിടെയൊക്കെ കളിക്കുന്നുവോ അവിടെയൊക്കെ സ്കോർ ചെയ്യുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. ഹാളണ്ട് ഒരു മുതൽക്കൂട്ടാണ്. മികച്ച ഭാവിയുള്ള താരമാണ്. അവൻ എന്നെ വിസ്മയിപ്പിച്ചു. അവൻ ഒരു മികച്ച സ്‌ട്രൈക്കർ ആണ്. “
“ചരിത്രത്തിൽ ലെവൻഡോവ്സ്‌കി,കവാനി,ബെൻസിമ,ഡേവിഡ് വിയ്യ എന്നിവർ നമുക്കുണ്ട്. കൂടാതെ ഏറ്റവും മികച്ച ഒരാളുണ്ട്. സ്വർഗത്തിൽ നിന്നു വന്നായാൾ: റൊണാൾഡോ നസാരിയോ. ഞാനെപ്പോഴും റൊണാൾഡോയെപ്പോലെയാകാൻ ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാറുണ്ട്. ” ഹിഗ്വയ്ൻ വ്യക്തമാക്കി.