ഒരു രാജ്യം തന്നെ നിന്റെ പിറകിലുണ്ട്, ലൗറ്റാറോയുടെ നമ്പർ 9 ജേഴ്സിയെക്കുറിച്ച് ഹിഗ്വയ്ൻ

സമ്മർ ട്രാൻസ്ഫറിൽ യുവന്റസ് വിട്ടു അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ താരമാണ് അർജന്റീനൻ സ്‌ട്രൈക്കറാണ് ഗോൺസാലോ ഹിഗ്വയ്ൻ. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്റർനാഷണൽ ബ്രേക്കായതോടെ തന്റെ അർജന്റീനൻ നമ്പർ 9 റോളിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ഹിഗ്വയ്ൻ. ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരം നിലവിലെ നമ്പർ 9 ആയ ലൗറ്റാറോ മാർട്ടിനസിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തിയത്.

അർജന്റീനൻ ജേഴ്‌സി ധരിക്കുമ്പോൾ ഒരു രാജ്യം തന്നെ നമ്മുടെ പിറകിലുണ്ടായിരിക്കുമെന്നാണ് ഹിഗ്വയ്ന്റെ അഭിപ്രായം. ലൗറ്റാറോ ഒരു മികച്ച താരമാണെന്നും ഭാവിയിൽ താരത്തിനു അർജന്റീനക്ക് ഗുണകരമായി ഒരുപാട് നൽകാൻ കഴിയുമെന്നും ഹിഗ്വയ്ൻ അഭിപ്രായപ്പെട്ടു. നിലവിൽ 19 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടാൻ ലൗറ്റാറോക്ക് സാധിച്ചിച്ചിട്ടുണ്ട്. അർജന്റീനൻ ജേഴ്സിയിൽ 71 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഹിഗ്വയ്ൻ 31 ഗോളുകൾ നേടിയിട്ടുണ്ട്. നമ്പർ 9 ജേഴ്സിയെക്കുറിച്ചും ഹിഗ്വയ്ൻ വാചാലനായി.

“ഏറ്റവും വിലമതിക്കുന്ന ഒന്നാണത്, കാരണം നിങ്ങളുടെ പിറകിൽ ഒരു രാജ്യം തന്നെയാണുള്ളത്. അത് ധരിക്കുമ്പോഴുള്ള സന്തോഷം നിങ്ങളെ ആശ്രയിച്ചിരിക്കും. എനിക്കതിൽ വ്യക്തമായ വിവേചനശക്തിയുണ്ട്. ലൗറ്റാറോയുടെ നല്ലതിന് എന്റെ എല്ലാവിധ ആശംസകളും. അവനിൽ ഞാൻ ഒരുപാട് കഴിവുകൾ കാണുന്നുണ്ട്. ഇത്ര ചെറുപ്പത്തിൽ തന്നെ ഇന്ററിൽ സ്റ്റാർട്ട്‌ ചെയ്യുന്ന താരമാണെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.”

” ക്വാളിഫൈയറുകളിൽ കളിക്കുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. അതുപോലെ തന്നെയാണ് ലോകകപ്പിലും. ഒരു മാസം മുഴുവനും നിങ്ങൾക്ക് നല്ല രീതിയിൽ കളിക്കാൻ സാധിക്കണം. ലൗറ്റാറോ നല്ല സമർത്ഥനായ കളിക്കാരനാണ്. നാഷണൽ ടീമിനു സന്തോഷം നൽകാൻ അവനു കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. 24കാരനായ ഒരു താരത്തെക്കുറിച്ച് മുൻവിധി പറയുന്നത് ബുദ്ദിമുട്ടേറിയ കാര്യമാണ്. അവനു ഒരു വലിയ കരിയർ തന്നെ മുന്നിലുണ്ട്.”ഹിഗ്വയ്ൻ വ്യക്തമാക്കി

You Might Also Like