ഹാട്രിക്കിനൊപ്പം ഇനിയും ഗോളുകൾ നേടാമായിരുന്നു, ലിവർപൂളിന്റെ നാണംകെട്ട തോൽവിക്കു ശേഷം വാറ്റ്കിൻസ് പറയുന്നു

Image 3
EPLFeaturedFootball

ഇന്നലെ നടന്ന പ്രീമിയർലീഗ് മത്സരത്തിൽ ലിവർപൂളിനെ രണ്ടിനെതിരെ എഴുഗോളിന് തറപറ്റിച്ചു നാണം കെടുത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. 1953നു ശേഷം ആദ്യമായാണ് ലിവർപൂൾ ഇത്രയും ഗോളിനു ഒരു പ്രീമിയർ ലീഗ്‌ മത്സരത്തിൽ എഴുഗോളിന് തോൽക്കുന്നത്.

വില്ലയുടെ ഒല്ലീ വാറ്റ്കിൻസ് നേടിയ ഹാട്രിക്കും ജാക്ക് ഗ്രീലിഷിൻ്റെ ഇരട്ട ഗോൾ പ്രകടനവുമാണ് മത്സരത്തിനു വഴിത്തിരിവായത്. കളിക്കളത്തിൽ കേറി നിന്നു പ്രതിരോധം തീർത്ത ലിവർപൂളിനെ ആസ്റ്റൺവില്ല കനത്ത മറുപടി നൽകുകയായിരുന്നു. മുഹമ്മദ് സലായുടെ ഇരട്ട ഗോളിലൂടെ ലിവർപൂൾ തിരിച്ചുവരവിനു ശ്രമിച്ചുവെങ്കിലും ജോൺ മാക്ഗിന്നിന്റെയും സിറ്റിയിൽ നിന്നും വന്ന റോസ് ബാർക്ക്ലിയുടെയും ഗോളോടെ 7 ഗോളുകൾക്കു തോൽവി രുചിക്കുകയായിരുന്നു.

എന്നാൽ ഹാട്രിക്ക് നേടിയ വാറ്റ്കിൻസിന്റെ അഭിപ്രായത്തിൽ മൂന്നല്ല കൂടുതൽ ഗോളുകൾ നേടാമെന്നായിരുന്നു. ഗോൾകീപ്പർ അഡ്രിയാന്റെ സേവും ഗോൾപോസ്റ്റിൽ തട്ടി പോയ ശ്രമങ്ങളിൽ കൂടുതൽ ശ്രദ്ദിച്ചിരുന്നേൽ ഗോൾ നേടാമായിരുന്നുവെന്നാണ് വാട്കിൻസിന്റെ പക്ഷം. 2010ൽ ദിമിറ്റർ ബെർബറ്റോവിന് ശേഷം ലിവർപൂളിനെതിരെ ഹാട്രിക്ക് നേടുന്ന ഏക കളിക്കാരനാണ് വാറ്റ്കിൻസ്.

“മത്സരത്തിന് മുൻപ് ഞാൻ മൂന്നു ഗോളുകൾ നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആദ്യ ഗോളിനു ശേഷം കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയായിരുന്നു. എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. അതിനാൽ തന്നെ കൂടുതൽ ഗോളുകൾ അവസാനസമയത്ത് എനിക്ക് നേടമായിരുന്നു. ഒരെണ്ണം ഓഫ്‌സൈഡ് ആണെന്ന് എനിക്കറിയില്ലായിരുന്നു എന്നാൽ ഗോൾകീപർക്കെതിരെ ഒറ്റയ്ക്ക് വന്ന സന്ദർഭത്തിൽ എനിക്ക് ഗോൾ നേടാമായിരുന്നു. എനിക്ക് കൂടുതൽ മെച്ചപ്പെടാനും ഇനിയും ഗോൾ നേടാനും സാധിക്കും. ” വാറ്റ്കിൻസ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.