കളി തോല്‍ക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, ഹാര്‍ദ്ദിക്കിനെതിരെ ആഞ്ഞടിച്ച് സ്റ്റെയ്ന്‍

ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയ്ന്‍. തോല്‍വിയ്ക്ക് ശേഷം ഹര്‍ദിക് പാണ്ഡ്യ നല്‍കിയ ന്യായീകരണങ്ങളിലാണ് സ്റ്റെയിനെ പ്രകോപിപ്പിക്കുന്നത്.

മത്സരത്തിലെ വിജയത്തിനോ പരാജയത്തിനോ ശേഷം കൃത്യമായി തങ്ങള്‍ക്ക് തോന്നുന്ന കാര്യം തുറന്നുപറയാന്‍ ക്യാപ്റ്റന്മാര്‍ തയ്യാറാവണം എന്നാണ് സ്റ്റെയിന്‍ പറഞ്ഞത്.

രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയോട് മത്സരത്തിലെ പരാജയത്തെ പറ്റി ചോദിക്കുകയുണ്ടായി. ഈ സമയത്ത് പാണ്ഡ്യ ഒരു ചിരിയോടെയാണ് മറുപടി നല്‍കിയത്. തങ്ങളുടെ താരങ്ങളെ വിമര്‍ശിക്കാന്‍ പറ്റിയ സമയമല്ല ഇതെന്നും, അവര്‍ എല്ലാവരും തന്നെ പ്രൊഫഷണല്‍ താരങ്ങളാണ് എന്നുമായിരുന്നു പാണ്ഡ്യ പരാജയത്തിന് ശേഷം പറഞ്ഞത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് സ്റ്റെയിന്‍ പാണ്ഡ്യക്കെതിരെയുള്ള വിമര്‍ശനം ഉന്നയിച്ചത്.

”കളിക്കാര്‍ തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറയാന്‍ ശ്രമിക്കണം എന്നാണ് ഞാന്‍ കരുതുന്നത്. എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. സാധാരണയായി നമ്മള്‍ പറയുന്ന സുരക്ഷിതമായ കാര്യങ്ങളാണ് വീണ്ടും ഇവിടെ ക്യാപ്റ്റന്‍മാര്‍ ആവര്‍ത്തിക്കുന്നത്. മത്സരം പരാജയപ്പെടുന്നു, ചിരിക്കുന്നു, വീണ്ടും ഇത്തരത്തില്‍ അസംബന്ധങ്ങള്‍ വിളിച്ചു പറയുന്നു’ സ്റ്റെയിന്‍ ട്വിറ്ററില്‍ കുറിച്ചു.

മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും വളരെ മോശം പ്രകടനമായിരുന്നു മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്. 10 പന്തുകള്‍ നേരിട്ട് ഹാര്‍ദ്ദിക്ക് 10 റണ്‍സാണ് നേടിയത്. രാജസ്ഥാന്‍ ബാറ്റിംഗില്‍ രണ്ട് പന്തറിഞ്ഞ പാണ്ഡ്യ 21 റണ്‍സും വിട്ടു നല്‍കുകയുണ്ടായി. ഇതോടെ വലിയ വിമര്‍ശനമാണ് മുംബൈ നായകന്‍ നേരിടുന്നത്.

You Might Also Like