യൂറോപ്പയിൽ നിന്നും യുണൈറ്റഡിനെ പുറത്താക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗ്രനാഡ മുന്നേറ്റതാരം

2005 സെപ്തംബർ മാസത്തിലാണ് നിലവിലെ ഗ്രനാഡാതാരമായ റോബർട്ടോ സോൾഡാഡോ ആദ്യമായി തന്റെ യൂറോപ്യൻ ഗോൾ സ്വന്തമാക്കുന്നത്. ഒളിമ്പ്യാകോസിനെതിരെ റയൽ മാഡ്രിഡിനു വേണ്ടി സാക്ഷാൽ ഡേവിഡ് ബെക്കാമിൻ്റെ ക്രോസിനു തലവെച്ചു നേടിയ ഗോളാണ് സോൾഡാഡോയുടെ ആദ്യ യൂറോപ്യൻ ഗോൾ. പിന്നീടിങ്ങു പതിനാറു വർഷങ്ങൾക്കു ശേഷം ഇന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിനിറങ്ങുമ്പോൾ ഈ മുപ്പത്തിയഞ്ചുകാരന്റെ സ്വപ്നവും മറ്റൊരു യൂറോപ്യൻ ഗോൾ തന്നെയാണ്.

ഗ്രനാഡയുടെ ചരിത്രത്തിലെ തന്നെ ആദ്യ യൂറോപ്പ ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ വിജയം തന്നെയായിരിക്കും ലാലിഗ ക്ലബ്ബിൻ്റെ ലക്ഷ്യം. അതു തന്നെയാണ് റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന റോബർട്ടോ സോൾഡാഡോക്കും പറയാനുള്ളത്. മാഞ്ചസ്റ്റർ യുണെറ്റസിനെ യൂറാപ്പയിൽ നിന്നും പുറത്താക്കുമെന്നാണ് സോൾഡാഡോയുടെ പ്രഖ്യാപനം. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്റെ പ്രതീക്ഷകൾ വളരെ ദൂരം താണ്ടിയിരിക്കുകയാണ്. ഗ്രനാഡയെ ലീഗിൽ നിന്നും തരംതാഴ്ത്തലിൽ നിന്നും രക്ഷിക്കുകയെന്നതായിരുന്നു എനിക്കാകെ ചെയ്യാനുണ്ടായിരുന്നത്. അതായിരുന്നു ഇവിടത്തെ പ്രധാന ലക്ഷ്യമായുണ്ടായിരുന്നത്. എന്നാലിപ്പോൾ ഞങ്ങൾ യൂറോപ്പ ലീഗ്. ക്വാർട്ടർ ഫൈനൽ കളിക്കാൻ പോവുകയാണ്.”

“ഞങ്ങൾ ഒരു വലിയ ടീമിന്റെ അഭിലാഷങ്ങളുള്ള ഒരു ചെറിയ ടീമാണ്. ആ മാനസികനിലയാണ് യുണൈറ്റഡിനെ യൂറോപ്യിൽ നിന്നും പുറത്താക്കാൻ ഞങ്ങൾക്ക് ആവശ്യമായുള്ളത്. അത് നമ്മൾ ആസ്വദിക്കേണ്ടതുണ്ട്. ഏതു വരെ ഞങ്ങളുടെ ലെവൽ വരെ അത് ഞങ്ങളെ കൊണ്ടുപോവുമെന്നും നോക്കിക്കാണേണ്ടതുണ്ട്. അവർ ഞങ്ങളെക്കാൾ മികച്ചതായാലും പ്രശ്നമില്ല. ഞങ്ങൾ പോരാടും. അതിൽ എനിക്ക് നല്ല ഉറപ്പുണ്ട്. “

You Might Also Like