ലൈസന്‍സ് നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു ടീമിനെ ഒരുക്കേണ്ടി വരും, ഗോകുലം ഹാപ്പിയാണ്
ഇന്ത്യന്‍ ഫുട്‌ബോളില്‍ നിര്‍ണ്ണായക മാറ്റം വരുത്തുന്ന നിയമം പ്രാബല്യത്തില്‍ വരുത്താനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്ലബുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് വനിത ടീം വേണമെന്ന നിയമമാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ക്ലബുകള്‍ ലൈസന്‍സിംഗ് നല്‍കുന്നതിന്റെ മാനദണ്ഡത്തില്‍ ഒന്ന് വനിത ഫുട്‌ബോള്‍ ടീം കൂടി ഉണ്ടായിരിക്കുക എന്നതാക്കാനാണ് ഞങ്ങളുടെ തീരുമാനം. വനിത ടീം ഇല്ലങ്കില്‍ എ, ബി ലെവല്‍ ലൈസന്‍സ് ലഭിക്കില്ല’ ദാസ് പറയുന്നു.
അടുത്ത വര്‍ഷം ഇന്ത്യ അണ്ടര്‍ 17 വനിത ലോകകപ്പിനും 2022ല്‍ എഎഫ്‌സി വനിത ഏഷ്യ കപ്പിനും വേദിയാകുന്നതിന്റെ ഭാഗമായാണ് വനിത ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുളള നിര്‍ണ്ണായ തീരുമാനം എഎഫ്എഫ്‌ഐ സ്വീകരിക്കുന്നത്. വനിത ഫുട്‌ബോളിലന് വലിയ പ്രാധാന്യമാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്നതെന്നം കുശാദ് ദാസ് കൂട്ടിചേര്‍ത്തു.
ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കമുളള ഐഎസ്എല്‍ ക്ലബുകള്‍ക്ക് വുമണ്‍സ് ടീമിനെ കൂടി ഉണ്ടാക്കേണ്ടി വരും. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന് റിസര്‍വ് ടീം മാത്രമാണ് ഉളളത്.
അതെസമയം കേരളത്തില്‍ നിന്നുളള ഏകഐലീഗ് ക്ലബ് ഗോകുലം എഫ്‌സിയ്ക്ക് ഇതിനോടകം തന്നെ വുമണ്‍സ് ടീം ഉണ്ട്. പുതിയ തീരുമാനം ഗോകുലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ ചില മുന്‍തൂക്കങ്ങളും ലഭിക്കും.