യൂറോപ്പില്‍ കളിച്ച് തെളിഞ്ഞ ഘാനന്‍ പടക്കുതിരയെ റാഞ്ചി, രണ്ടും കല്‍പിച്ച് ഗോകുലം

ഘാനന്‍ സ്ട്രൈക്കര്‍ ഡെന്നിസ് ആന്ടവി ആഗയാരെ സ്വന്തമാക്കി കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ്‌സി. സ്വീഡന്‍, നോര്‍വേ, മലേഷ്യന്‍ ടോപ് ലീഗിലുകളില്‍ കളിച്ച പരിചയവുമായിട്ടാണ് 27 വയസ്സുള്ള ആന്ടവി കേരളത്തിലേക്ക് വരുന്നത്.
Ghanaian flavour for this season! 💪🔥
We have signed Dennis Antwi Agyare for the upcoming I-League season. Antwi, a proven goal-scorer, has played for top clubs in Malaysia, Norway, and Sweden.
Let's welcome our new Malabarian! #GKFC #Malabarian #Newsigning pic.twitter.com/gRrvPWRu3r
— Gokulam Kerala FC (@GokulamKeralaFC) October 30, 2020
ഘാനയിലെ അക്ക്രയില്‍ നിന്നും വരുന്ന ആന്ടവി, അജാക്‌സ് അക്കാഡമിയിലൂടെയാണ് ഫുട്‌ബോള്‍ കളി തുടങ്ങുന്നത്. ഘാനയിലെ അക്ക്ര ഹേര്‍ട്‌സ് ഓഫ് ഓകെ എന്ന ക്ലബ്ബില്‍ ആയിരിന്നു അരങ്ങേറ്റം. പിന്നീട് 18 വയസുള്ളപ്പോള്‍, മലേഷ്യന്‍ സൂപ്പര്‍ ഡിവിഷന്‍ ക്ലബായ കേളന്റ്‌റാണ് എഫ് സി ആന്ടവിയെ സൈന്‍ ചെയ്തു.
അരങ്ങേറ്റ സീസണില്‍ തന്നെ മലേഷ്യന്‍ സൂപ്പര്‍ ലീഗും മലേഷ്യന്‍ എഫ് എ കപ്പ് ചാമ്പ്യനുമായ ആന്ടവി, തന്റെ ക്ലബ്ബിനു വേണ്ടി പത്തു കളികളില്‍ നിന്നും നാലു ഗോളുകള്‍ നേടുകയും ചെയ്തു. പിന്നീട് പെറിലീസ് ഫ് എ എന്ന മലേഷ്യന്‍ ക്ലബ്ബിനു വേണ്ടിയും കളിച്ചു.
“My wish is to bring happiness to GKFC fans by winning the league. I am eagerly waiting to start training with my teammates in India.”
Read more about our new foreign signing from Ghana 🇬🇭🇮🇳https://t.co/BbGU0j8Uxl
— Gokulam Kerala FC (@GokulamKeralaFC) October 30, 2020
2013 സീസണില്‍ ഘാനയില്‍ തിരിച്ചെത്തിയ ആന്ടവി, ഇന്റര്‍ അല്ലിയാസ് ക്ലബ്ബിനു വേണ്ടി ബൂട്ടണിനു. അവിടെ നിന്നും സ്വീഡനിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ റോസെന്‍ഗാര്‍ഡ് 1917 കളിച്ചു. ആന്ടവി അവിടെ 20 കളികളില്‍ നിന്നും 10 ഗോളുകള്‍ നേടി. തുടര്‍ന്ന് നോര്‍വേ ക്ലബായ എഫ് കെ ജേര്‍വിലും കളിച്ചു.
പിന്നീട് ഐ കെ സ്റ്റാര്‍ട്ട്, അസ്സനെ, ട്രെല്ലെര്‍ബോഗ് എന്നീ ക്ലബ്ബുകളിലും ആന്ടവി കളിച്ചു. ”ഗോകുലം കേരള എഫ് സിയില്‍ കളിക്കുവാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷം ഉണ്ട്. ഈ പ്രാവശ്യം ഐ ലീഗ് കിരീടം നേടുവാന്‍ കഴിയുമെന്ന് ആശിക്കുന്നു,” ആന്ടവി പറഞ്ഞു.
”ഞങ്ങള്‍ ഐ ലീഗിന് വേണ്ടി ഒരു ചാമ്പ്യന്‍ ടീമിനെയാണ് ഒരുക്കുന്നത്. ആന്ടവി യൂറോപ്പില്‍ കളിച്ച പരിചയുവുമായിട്ടാണ് ഗോകുലത്തിലേക്കു വരുന്നത്,” ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.