നോര്‍ത്ത് ഈസ്റ്റിന് സ്പാനിഷ് തന്ത്രങ്ങള്‍, ഖാലിദ് ജമീലിന് മേധാവിയായി

സ്പാനിഷ് യുവ പരിശീലകന്‍ ജെറാര്‍ഡ് നസിനെ ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായി നിയമിച്ചു. വെറും മുപ്പത്തിയഞ്ചു വയസ്സ് മാത്രം പ്രായമുള്ള ജെറാര്‍ഡ് മുന്‍പ് ലിവര്‍പൂള്‍ യൂത്ത് ടീമിന്റെയും സീനിയര്‍ ടീമിന്റയും കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്നു.

ഇരുപത്തിരണ്ടാം വയസ്സില്‍ ലിവര്‍പൂളില്‍ എത്തിയ ഇദ്ദേഹം ഘാന ദേശിയ ടീമില്‍ ഉള്‍പ്പടെ എട്ടോളം ടീമുകകളില്‍ പരിശീലകനായും സഹ പരിശീലനായും ടെക്‌നിക്കല്‍ ഡയറക്ടറായുമൊക്കെ പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്.

മുന്‍ ചെല്‍സി പരിശീലകന്‍ അവ്രം ഗ്രാന്റിന്റെ സഹപരിശീലകനായായിരുന്നു ഘാനയില്‍ എത്തിയത്. സ്പാനിഷ് ക്ലബായ റയോ വല്ലെകാനോയില്‍ ഡയറക്ടറായും ജെറാഡ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേരത്തെ മുന്‍ ഐസ്വോള്‍ എഫ്‌സി കോച്ച് ഖാലിദ് ജമീലിന് കീഴിലായിരുന്നു ഈ പ്രവശ്യത്തെ ഐഎസ്എല്‍ ഒരുക്കങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിവന്നത്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്.

You Might Also Like