ഗാരി ഹൂപ്പര്‍ മെഡിക്കലില്‍ തോറ്റോ? സത്യാവസ്ഥ ഇതാണ്

കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ മെഡിക്കലില്‍ പരാജയപ്പെട്ടു എന്ന റൂമറുകള്‍ കഴിഞ്ഞ കുറച്ച് ദിവസമായി അന്തരീക്ഷത്തിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ ഇടിത്തീ ആയ വാര്‍ത്തയായിരുന്നു അത്.

ഇക്കാര്യത്തില്‍ സത്യാവസ്ഥ മനസ്സിലാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ ഒരു കൃത്യമായ വിവരവും പവലിയന്‍ എന്‍ഡിന് ലഭിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ഈ റൂമറിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

ഗാരി ഹൂപ്പര്‍ ഐഎസ്എല്ലിലേക്ക് വരുന്നതിന് മുന്നോടിയായി മെഡിക്കലില്‍ പരാജയപ്പെട്ടു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതും വ്യാജവുമാണെന്നാണ് മാര്‍ക്കസ് മെര്‍ഗുളാനെ വെളിപ്പെടുത്തിയിരിക്കുന്നത്. ഗാരി ഹൂപ്പറിനോട് അടുത്ത ബന്ധമുളള വൃത്തങ്ങളാണ് തന്നോട് ഇത് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതെസമയം ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിലെത്തും എന്ന വാര്‍ത്ത സത്യമാണെന്നും എന്നാല്‍ മെഡിക്കല്‍ സംബന്ധിച്ചുളള ക്ലിയറന്‍സ് ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു. കഴിഞ്ഞ എ ലീഗിന്റെ അവസാന പാദത്തില്‍ ഗാരി ഹൂപ്പറിന് പരിക്ക് കാരണം കളിക്കാനായില്ലെന്നും കാലിന്റെ പിന്‍തുടയിലുളള ഞരമ്പിന് പരിക്കേറ്റതാണ് (ഹാംഷയര്‍ ഇഞ്ച്വറി) താരത്തിന് തിരിച്ചടിയായതെന്നും മെര്‍ഗുളാനോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗാരി ഹൂപ്പറെ അത്രയ്ക്ക് വിലകുറച്ച് കാണേണ്ടെന്നും എ ലീഗില്‍ വെല്ലിംഗ്ടണ്‍ ഫീനീക്‌സിനായി ഒരോ 90 മിനിറ്റും ഗോള്‍ നേടിയ താരമാണ് അദ്ദേഹമെന്നും ഹൂപ്പറെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ആവേശത്തോടെ കാത്തിരിക്കകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫിറ്റ്‌നസ് ഓകെയാണെങ്കില്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ക്കാന്‍ മാനേജുമെന്റ് ഒരുക്കമാണെന്നും മെര്‍ഗുളാനോ വിലയിരുത്തുന്നു.

You Might Also Like