അടങ്ങാതെ ബെയ്ല്‍, ഇത്തവണ പരിഹസിച്ചത് റയല്‍ ആരാധകരെ, പ്രതിഷേധം കത്തുന്നു

ഗ്രാനഡയുമായുള്ളമത്സരത്തിനിടെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഗരത് ബെയ്ല്‍പുതിയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മത്സരം 2-1ന് ജയിച്ചെങ്കിലും കളിക്കാന്‍ സാധിക്കാതെ ബെഞ്ചിലിരുന്ന ബെയ്ല്‍ സ്പാനിഷ് മാധ്യമങ്ങളെയും റയല്‍ മാഡ്രിഡ് ആരാധകരെയും പരിഹസിച്ചു കൊണ്ട്ബൈനോക്കുലര്‍ പിടിച്ചു നില്‍കുന്നത് പോലുള്ള ആംഗ്യം കാണിച്ചിരുന്നു.
‘താന്‍ നിങ്ങളെയും നിരീക്ഷിക്കുന്നുണ്ട്’എന്ന പരിഹാസഭാവേനെയുള്ള ബെയ്ലിന്റെആംഗ്യമാണ്ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സീസണില്‍ആകെ 12 മത്സരങ്ങളാണ്വെയില്‍സ്സൂപ്പര്‍താരംറയലിനു വേണ്ടി കളിച്ചിട്ടുള്ളത്. കൊറോണക്ക് ശേഷം അവസാനമായി കളിച്ചത്മല്ലോര്‍ക്കക്കെതിരെയുള്ള മത്സരമായിരുന്നു.
അതില്‍ എഴുപത്തൊന്നാം മിനുട്ടില്‍തന്നെ ബെയ്‌ലിന് ഇസ്‌കോക്ക്പകരം കളം വിടേണ്ടി വന്നു.ക്ലബ്ബുമായുള്ളഅസ്വാരസ്യങ്ങള്‍ഇപ്പോഴും തുടരുന്നുവെന്ന സൂചനയാണ്ബെയ്ല്‍കാണിച്ചുകൊണ്ടിരിക്കുന്നത്. സിനദിന്‍സിദാന്റെതന്ത്രങ്ങളില്‍ ബെയ്ല്‍ ഉള്‍പ്പെടുന്നില്ല എന്ന് വെളിവാക്കുന്നതാണ് ഗരത്ബെയ്‌ലിന്അവസരങ്ങള്‍ കുറയുന്നതിലുള്ള പ്രധാന കാരണം
ഇതിനു മുന്‍പ് നടന്ന അലവെസിനെതിരെയുള്ള മത്സരത്തില്‍ ബെഞ്ചിലിരുന്നുകൊണ്ട്മാസ്‌ക് വെച്ച്ഉറങ്ങുന്നതുപോലെ അഭിനയിച്ചതും ആരാധകര്‍ക്കിടയില്‍രൂക്ഷവിമര്ശനത്തിനിടയാക്കിയിരുന്നു. ഉറക്കത്തില്‍ നിന്നുണര്‍ന്ന് ചിരിച്ചതും സിദാനെതിരെയുള്ള പ്രതിഷേധമാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബെയ്ല്‍ ബെഞ്ചിലിരുന്നുകൊണ്ട് ബൈനോക്കുലര്‍ പിടിച്ച് ക്യാമറയിലേക്കു നോക്കുന്നത് പോലെ ആംഗ്യം കാണിച്ചത്.