അവനെ സ്വന്തമാക്കാന്‍ ബഗാനും ബ്ലാസ്റ്റേഴ്‌സും അടി, അന്തിമ തീരുമാനമെടുത്ത് റയല്‍ പ്രെഡക്ട്റ്റ്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂനയുടെ പ്രിയ ശിഷ്യന്‍ ഫ്രാന്‍ ഗോണ്‍സാലെസിനെ സ്വന്തമാക്കാന്‍ മത്സരിച്ച് മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും. ഐലീഗില്‍ കിരീടം സ്വന്തമാക്കിയതോടെ സ്പാനിഷ് മിഡ് ഫീല്‍ഡറെ നിലനിര്‍ത്താന്‍ മോഹന്‍ ബഗാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്.
അടുത്ത സീസണില്‍ എടികെയ്‌ക്കൊപ്പം ലയിച്ച് ഐഎസ്എലില്‍ പന്തുതട്ടാനിറങ്ങുന്ന ബഗാന് ഫ്രാന്‍ ഗോണ്‍സാലെസിനെ വിട്ടുകൊടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വിക്കൂനയ്‌ക്കൊപ്പം ചേരാനാണത്രേ താരത്തിന്റെ തീരുമാനം. ഗോണ്‍സാലെസിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചില സൂചനകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുമുണ്ട്.
റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് കഴിവുറ്റ മിഡ് ഫീല്‍ഡറാണ്. 31കാരനായ സ്പാനിഷ് താരം ലാലിഗയില്‍ റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്.
ഫ്രാനെ കൂടാതെ മോഹന്‍ ബഗാനിലെ കിബുവിന്റെ ശിഷ്യന്മായ ഹോസെബ ബെയ്റ്റിയ, ബാബ ഡിയവാറ എന്നിവരും ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് സൂചനയുണ്ട്. സ്പാനിഷ് ലാ ലിഗയിലെ സെവിയ്യ, ലെവാന്തെ, ഗെറ്റാഫെ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള സെനഗല്‍ താരം ഡിയവാറ (32) ഐ ലീഗ് തുടങ്ങിയ ശേഷം പകരക്കാരന്‍ സ്ട്രൈക്കറായാണു ബഗാനിലെത്തിയത്.
ഹോസെബെയാകട്ടെ റയല്‍ സോസിദാദിന്റെ താരമായിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് ഈ ഇരുപത്തിയൊന്‍പതുകാരന്‍.