ഫോറിന്‍ സൈനിംഗ് പൂര്‍ത്തിയായി, ഇത്തവണ കരുത്തുറ്റ ടീം, വെളിപ്പെടുത്തലുമായി ക്ലബുടമ

ഐഎസ്എല്‍ ഏഴാം സീസണിനുളള ഒരുക്കം ഏതാണ്ട് പൂര്‍ത്തായായതായി എഫ്‌സി ഗോവ പ്രസഡന്റ് ആക്ഷയ് തന്തോന്‍. വളരെ കരുത്തുറ്റ ടീമുമായാണ് ഇത്തവണ എഫ്‌സി ഗോവ കളത്തിലിറങ്ങുന്നതെന്നും ക്ലബ് പ്രസിഡന്റ് പറയുന്നു.

എഫ്‌സി ഗോവയ്ക്ക് ഇത്തവണ നിരവധി സുപ്രധാന താരങ്ങളെ നഷ്ടപ്പെട്ടിരുന്നു. ഭൂരിഭാഗം താരങ്ങളേയും മുംബൈ സിറ്റി എഫ്‌സിയാണ് കൊണ്ട് പോയത്.

എന്നാല്‍ അതിന് പകരക്കാരെ ടീമിലെത്തിച്ചിരിക്കുകയാണ് ക്ലബ്. എഫ്‌സി ഗോവയുടെ വിദേശ താരങ്ങളുടെ സൈനിംഗും ഏതാണ്ട് പൂര്‍ത്തിയായെന്നും പ്രഖ്യാപനങ്ങള്‍ പുരോഗമിക്കുകയാണെന്നും എഫ്‌സി ഗോവ പ്രസഡന്റ് ആക്ഷയ് തന്തോന്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുന്നതിനിടെയാണ് ക്ലബ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

‘ഞങ്ങളുടെ സൈനിംഗുകള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും നെഗോസിയേഷനുമെല്ലാം ശേഷമാണ് ഞങ്ങളുദ്ദേശിക്കുന്ന താരങ്ങളെ ടീമിലെത്തിക്കുന്നത്. അവസാന പേപ്പര്‍ വര്‍ക്കും കഴിയാതെ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനം നടത്താന്‍ എനിക്ക് കഴിയില്ല. എന്നെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസമുണ്ട്. ഇത്തവണത്തെ ഏറെ കരുത്തുറ്റ ടീമാണെന്ന് ഞാന്‍ വിലയിരുത്തുന്നു. എന്തെങ്കിലും ഒന്ന് നഷ്ടപ്പെട്ടതായി എനിക്ക് അനുഭവപ്പെടുന്നേയില്ല’ എഫ്‌സി ഗോവ പ്രസിഡന്റ് പറയുന്നു.

‘ഗോവന്‍ ഫുട്‌ബോളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഗോവന്‍ ഫുട്‌ബോളിന്റെ വികസനമാണ് ഇപ്പോള്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നും കണ്ടെത്തുന്ന താരങ്ങള്‍ കളിക്കളത്തില്‍ രാജ്യന്തര നിലവാരത്തില്‍ കളിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും’ തന്തോന്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ ലീഗ് റൗണ്ടില്‍ ചാമ്പ്യന്‍മാരായ ടീമാണ് എഫ്‌സി ഗോവ. ഇതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് കളിക്കാനും ഗോവ യോഗ്യത നേടിയരുന്നു.

You Might Also Like