നല്‍കിയത് കൂറ്റന്‍ ഓഫര്‍, ഗോവന്‍ നായകനേയും റാഞ്ചി സിറ്റി ഗ്രൂപ്പ്

എഫ്‌സി ഗോവയ്ക്ക് മറ്റൊരു തിരിച്ചടി കൂടിയേല്‍പിച്ച് സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സി. ഗോവയുടെ നായകന്‍ മന്ദര്‍ റാവുവിനെയാണ് മുംബൈ സിറ്റി എഫ്‌സി റാഞ്ചിയിരിക്കുന്നത്. വലിയ ഓഫര്‍ ആണ് മുംബൈ സിറ്റി വാഗ്ദാനം ചെയ്തിട്ടുള്ളത്.
നീണ്ട ആറു വര്‍ഷമായി ക്ലബിനൊപ്പം ഉള്ള മന്ദര്‍ റാവു ക്ലബ് വിട്ടതായി ക്ലബ് തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു. ഇത്ര കാലം ക്ലബിനു നല്‍കിയ സേവനത്തിന് മന്ദര്‍ റാവുവിനോട് നന്ദി അറിയിക്കുന്നതായും ക്ലബ് അറിയിച്ചു.

ഇതുവരെ 97 മത്സരങ്ങള്‍ എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐ ലീഗില്‍ ബംഗളൂരു എഫ് സിക്ക് വേണ്ടിയും താരം മുമ്പ് കളിച്ചിട്ടുണ്ട്. ഗോവന്‍ സ്വദേശിയായ മന്ദര്‍ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.
നേരത്തെ എഫ്സി ഗോവയുടെ സെനഗല്‍ സൂപ്പര്‍ താരം മുര്‍ത്തദ്ദ ഫാളിനെയും സൂപ്പര്‍ മിഡ്ഫീല്‍ഡല്‍ അഹമ്മദ് ജുഹറുവിനേയും മുംബൈ സിറ്റി എഫ്സി ടീമിലെത്തിച്ചിരുന്നു.