ബൗമസും ഗോവയും തമ്മില്‍ പൊരിഞ്ഞ അടി, പിന്നില്‍ മറ്റൊരു ഇന്ത്യന്‍ ക്ലബ്? അമ്പരന്ന് ഫുട്‌ബോള്‍ ലോകം

അപ്രതീക്ഷിതമായിട്ടായിരുന്നു എഫ്‌സി ഗോവ സൂപ്പര്‍ താരം ഹ്യൂഗോ ബൗമസ് താന്‍ ക്ലബ് വിടുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ഗോവയുമായി രണ്ട് വര്‍ഷത്തെ കരാര്‍ നിലനില്‍ക്കെയായിരുന്നു ബൗമസിന്റെ അപ്രതീക്ഷിത സ്മാഷ് ഇടിത്തീ പോലെ ഗോവന്‍ ആരാധകര്‍ക്ക് മേല്‍പതിച്ചത്.

എന്നാല്‍ ബൗമസിന്റെ വിടവാങ്ങള്‍ സന്ദേശത്തെ തള്ളികൊണ്ട് ഉടന്‍ തന്നെ എഫ്‌സി ഗോവ ട്വീറ്റുമായി രംഗത്തെത്തി. ബൗമസ് എഫ്‌സി ഗോവയുമായി കരാര്‍ ഉളള താരമാണെന്നും ബൗമസിന്റെ കാര്യത്തില്‍ മറ്റൊരു ക്ലബുമായി ഇതുവരെ ഒരു ധാരണയിലെത്തിയിട്ടില്ലെന്നും ഗോവ അറിയിച്ചു. മാത്രമല്ല ബൗമസിന്റെ അവകാശ വാദങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ക്ലബ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇതോടെ കഴിഞ്ഞ ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരവും ക്ലബും തമ്മിലുളള അഭിപ്രായ വ്യത്യാസമാണ് പുറത്ത് വന്നിരിക്കുകയാണ്. എഫ്‌സി ഗോവയുമായി ഇനിയും രണ്ട് വര്‍ഷം കരാറുളള താരം ക്ലബ് വിട്ടതായി പ്രഖ്യാപിച്ചതോടെ ഇനിയുളള ദിവസം ബൗമസും എഫ്‌സി ഗോവയും തമ്മിലുളള പരസ്യപോരിനാകും അവസരമൊരുങ്ങുക.

സ്വയം ക്ലൂബ് ഉപേക്ഷിക്കുന്നു എന്ന് പറയാന്‍ ബൗമസിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം. ബൗളസിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ഇന്ത്യന്‍ ക്ലബിന്റെ കരങ്ങള്‍ ഇതിന് പിന്നിലുണ്ടോയെന്ന സംശയവും ആരാധകര്‍ക്കുണ്ട്. ബൗമസിനെ സ്വന്തമാക്കാന്‍ ട്രാന്‍സ്ഫര്‍ ഫീ നല്‍കാതിരിക്കാനുളള ആ ക്ലബിന്റെ നീക്കമാണോ ഇതെന്നാണ് ആരാധകരും എഫ്‌സി ഗോവയും സംശയിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഹ്യൂഗോ ബൗമസ് ഐഎസ്എല്ലിലെ ലീഗ് റൗണ്ടില്‍ ഗോവയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ 10 ഗോളും 11 അസിസ്റ്റുമാണ് താരം നല്‍കിയത്. അവസാന രണ്ട് വര്‍ഷവും താരം ഗോവയ്ക്ക് ഒപ്പമുണ്ട്. 2022 വരെ ഗോവയുമായി കരാര്‍ ഉളള താരമായിരുന്നു ബൗമസ്.

പ്രമുഖ താരങ്ങളെല്ലാം ഗോവ വിട്ടതിലും ഫ്രഞ്ച് താരം നേരത്തെ ആശങ്ക പ്രകടിപ്പിച്ചു. ‘എന്താണ് എഫ്സി ഗോവയുടെ പദ്ധതികളെന്ന് ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അടുത്ത സീസണെ കുറിച്ച് ഗോവയ്ക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും. നിങ്ങളറിഞ്ഞത് പോലെ ജൊഹ്റുവും ഫാളും ജാക്കിചന്ദും മന്ദൂറും എല്ലാം ടീം വിട്ടിരിക്കുന്നു. അവരെല്ലാം പ്രധാനതാരങ്ങളായിരുന്നു. എന്നാല്‍ റെഡീം അല്ലാത പുതിയ താരങ്ങള്‍ ഗോവയിലെത്തിയതായും ഞാന്‍ കാണുന്നില്ല’ ബൗമസും ഗോവയും തമ്മിലെ പോര് തുടങ്ങുന്നത് ഈ പ്രസ്താവനയിലൂടെയാണ്.

You Might Also Like