ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ശേഷം മെസിക്ക് ആരാധകർക്കിടയിൽ സ്വീകാര്യത കുറഞ്ഞെന്നു കണ്ടെത്തൽ

ബാഴ്‌സയിൽ തന്നെ തുടരുമെന്ന പ്രഖ്യാപിച്ച മെസി കഴിവിന്റെ പരമാവധിബാഴ്സക്ക് വേണ്ടി പുറത്തെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മെസിക്ക് ആരാധകർക്കിടയിലുള്ള സ്വീകാര്യതയിലും ഇഷ്ടത്തിലും വലിയ കുറവുണ്ടായെന്നാണ് പ്രമുഖമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

പ്രമുഖസ്പാനിഷ് മാധ്യമങ്ങളായ എഎസ്സ്, മാർക്ക നടത്തിയ സർവ്വേകളിലൂടെയാണ് ആരാധകർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഭൂരിഭാഗം ആളുകളും മെസി ബാഴ്സ വിടുന്നതാണ് നല്ലതെന്നാണ് രേഖപ്പെടുത്തിയത്. ക്ലബ് വിടാൻ നിർബന്ധം പിടിച്ച ഈ സാഹചര്യത്തിൽ ഇനി ബാഴ്സയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് ബാഴ്സ ആരാധകരുടെ അഭിപ്രായമെന്നാണ് വ്യക്തമാവുന്നത്.

സ്പാനിഷ് മാധ്യമമായ എഎസ്സ് നടത്തിയ പോളിൽ പകുതിയിലധികം ആരാധകരും മെസി ബാഴ്സ വിടുന്നതായിരുന്നു നല്ലതെന്നാണ് രേഖപ്പെടുത്തിയത്. ഇരുപത്തിയാറായിരത്തിലധികം ആരാധകരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മെസി ബാഴ്സയിൽ തുടരുന്നതിനോട് തങ്ങൾ യോജിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ടത് 61.6% ആളുകളാണ്. ബാക്കിയുള്ള 38.4 ശതമാനം ആളുകൾ മാത്രമാണ് മെസിയുടെ തീരുമാനത്തോട് പിന്തുണ രേഖപ്പെടുത്തിയത്.

മാർക്ക നടത്തിയ പോളിന്റെ ഫലവും വ്യത്യസ്തമല്ല. ഭൂരിഭാഗം പേരും മെസി ബാഴ്സയിൽ തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണുണ്ടായത്. അതായത് ബാഴ്സ ആരാധകർക്കിടയിൽ മെസിക്കുണ്ടായിരുന്ന സ്വീകാര്യത ട്രാൻസ്ഫർ അഭ്യൂഹങ്ങളോടെ ക്രമാതീതമായി കുറവുണ്ടായെന്നാണ് സൂചിപ്പിക്കുന്നത്.

You Might Also Like