ഐഎസ്എല്ലിന് ആഭൂതപൂര്‍വ്വമായ വളര്‍ച്ച, കണക്കുകളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-20 സീസണ്‍ കാണികളുടെ മികച്ച പങ്കാളിത്തത്തില്‍ വന്‍വിജയമായി മാറി എന്ന കണക്കുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സ്റ്റേഡിയത്തിനുമപ്പുറം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും വന്‍വിജയം നേടിയതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഐഎസ്എല്‍ 2019-20 കാമ്പെയ്നിനിടെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ (ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്) ഉടനീളം അഭൂതപൂര്‍വമായ വളര്‍ച്ച നേടി.

74.82 ദശലക്ഷം കാഴ്ച്ചക്കാരാണ് വിവത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഐഎസ്എല്ലിന് കഴിഞ്ഞ സീസണില്‍ ഉണ്ടായത്. ഇത് 2018-19 സീസണെ അപേക്ഷിച്ച് ഇരട്ടിയാണ്. മാച്ച് ഹൈലൈറ്റുകള്‍, പ്ലെയര്‍ ഇന്റര്‍വ്യൂ, ഫീച്ചര്‍ വീഡിയോകള്‍, മാച്ച് ഡേ ബിടിഎസ് വീഡിയോകള്‍ എന്നിവ വീഡിയോ ഉപഭോഗത്തിലും സമാനമായ വളര്‍ച്ചയിലേക്ക് മുന്നേറി.

2019-20 സീസണില്‍ ലീഗുമായി ബന്ദപ്പെട്ട വിഡിയോകള്‍ സമൂഹമാധ്യമ-പ്ലാറ്റ്ഫോമുകളിലുടനീളം 213 ദശലക്ഷം കാഴ്ചകള്‍ നേടി. 2018-19 സീസണില്‍ ഇത് 97 ദശലക്ഷമായിരുന്നു.

ക്രിയേറ്റീവ് എഡ്ജ് ഉപയോഗിച്ച് നിര്‍മിച്ച ക്യൂറേറ്റഡ് സ്നിപ്പെറ്റുകള്‍ ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും സ്റ്റോറികളില്‍ ഉപയോഗിക്കുകയും അവയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 138 ദശലക്ഷം വ്യൂവുകളും ഫേസ്ബുക്കില്‍ 60.3 ദശലക്ഷം വ്യൂവുകളും നേടാനായി. 2019-20 സീസണില്‍ അനിരുദ്ധ് താപ്പ മുതല്‍ എഡു ബെഡിയയുടെ ആഘോഷം വരെ, ജിഫുകള്‍ ജിഫിയിലും ടെനോറിലും 500 ദശലക്ഷം വ്യൂകള്‍ നേടി.

ഹീറോ ഐഎസ്എല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ശരാശരി മാച്ച് ദിവസത്തിലെ ശരാശരി പ്രവര്‍ത്തനങ്ങള്‍ 2018-19 മുതല്‍ 16% വര്‍ദ്ധനവ് നേടിയത് തുടക്കം മുതല്‍ അവസാനം വരെയുള്ള ആകര്‍ഷകമായ സീസണിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നു.

You Might Also Like