മറ്റൊരു തകര്‍പ്പന്‍ സ്‌പോണ്‍സറെ കൂടി പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സപ്പാര്‍ട്ടിങ് സ്പോണ്‍സര്‍ പട്ടികയിലേക്ക് ഇവയര്‍ സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡും. ഐഎസ്ഒ 9001:2015 സര്‍ട്ടിഫൈഡ് അംഗീകാരമുള്ള ഫിന്‍ടെക് കമ്പനിയുമായുള്ള സഹകരണം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.

നൂതന വിര്‍ച്വല്‍ ബാങ്കിങ് പ്ലാറ്റ്ഫോമും, ഡിജിറ്റലൈസേഷനോടുള്ള ഭാവി സമീപനത്തോടെ പണരഹിത സേവന അധിഷ്ഠിത, ക്ലൗഡ് ആഗ്‌നോസ്റ്റിക് നെക്സ്റ്റ്ജെന്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും നല്‍കുന്ന മുന്‍നിരക്കാരാണ് ഡല്‍ഹി ആസ്ഥാനമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവയര്‍. ഡിജിറ്റല്‍, നിയോ ബാങ്കിങ് ഇടങ്ങളില്‍ സമൂഹത്തിന് സമ്പൂര്‍ണതയും മൂല്യവര്‍ധനവും നല്‍കുക എന്നതാണ് ഇവയറിന്റെ വാഗ്ദാനങ്ങളുടെ കാതല്‍. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക കിറ്റുകളില്‍ ഇടത് ഷോര്‍ട്ട്സിന്റെ പിന്നില്‍ ഇവയറിന്റെ ലോഗോ പ്രദര്‍ശിപ്പിക്കും.

കേരള ബ്ലാസ്റ്റേഴ്സ് ടീമുമായുള്ള ഈ പങ്കാളിത്തം ഞങ്ങള്‍ക്ക് ഒരു ബഹുമതിയാണെന്ന് ഇവയര്‍ സോഫ്റ്റ്ടെക് സിഇഒ യൂനസ് പുത്തന്‍പുരയില്‍ പറഞ്ഞു. നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ ഞങ്ങളുടെ ശൃംഖലയിലൂടെ സാധ്യമായ എല്ലാ മികച്ച പിന്തുണയും ക്ലബ്ബിന്റെ എല്ലാ പിന്തുണക്കാര്‍ക്കും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ഇവയറുമായി സഹകരിക്കുന്നതിലും അവരെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഞങ്ങളുടെ ആരാധകരുടെ അനുഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധതയ്ക്കും മാര്‍ഗമായി യോജ്യമായ കൂട്ടുകെട്ടാണ് ഞങ്ങള്‍ എല്ലായ്പ്പോഴും തിരയുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ സമൂഹത്തിനും പ്രയോജനം ചെയ്യുന്ന വിര്‍ച്വല്‍ ബാങ്കിങ് സൊല്യൂഷനുകളുടെയും ബാങ്കിങ് പങ്കാളിത്തത്തിന്റെയും വിപുലമായ ശൃംഖല ഇവയറിലുണ്ട്. രണ്ട് ബ്രാന്‍ഡുകള്‍ക്കും പരസ്പരം പ്രയോജനകരവും ഫലപ്രദവുമായ യാത്രയായിരിക്കും ഇതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-നിഖില്‍ ഭരദ്വാജ് പറഞ്ഞു

You Might Also Like