യുണൈറ്റഡിന്റെ കളി കണ്ടിട്ട് സ്കൈ സ്പോർട്സിൽ നിന്നും രാജിവെച്ചു പോവാനാണ് തോന്നിയത്, വികാരാധീനനായി പാട്രിസ് എവ്ര

Image 3
EPLFeaturedFootball

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും സ്കൈ സ്പോർട്സ് പണ്ഡിറ്റുമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നിനെതിരെ ആരു ഗോളുകൾക്ക് ദയനീയ തോൽവിയേറ്റു വാങ്ങിയതിൽ വികാരക്ഷോഭനായാണ് കാണപ്പെട്ടത്. സ്കൈ സ്പോർട്സിന്റെ മത്സരശേഷമുള്ള വിലയിരുത്തലിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനെയും താരങ്ങളേയും വലിയതോതിൽ വിമർശിക്കുകയും ചെയ്തു.

യുണൈറ്റഡിന്റെ മത്സരം കണ്ടതിനു ശേഷം പണ്ട് അലക്സിസ് സാഞ്ചസ്  യുണൈറ്റഡിന്റെ ആദ്യ ട്രെയിനിങ്  കഴിഞ്ഞു ഏജന്റിനോട്  തന്റെ കരാർ  അവസാനിപ്പിക്കാൻ പറഞ്ഞത് പോലെ തനിക്ക് സ്കൈ സ്പോർട്സിൽ നിന്നും രാജിവെച്ചു പോവാനാണ് തോന്നിയതെന്നാണ് പാട്രിസ് എവ്ര അഭിപ്രായപ്പെട്ടത്. അവർ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെയാണ് തരംതാഴ്ത്തിയതെന്നാണ് എവ്രയുടെ പക്ഷം.

“കാരണം ഇവിടെ ഇതെന്റെ രണ്ടാമത്തെ മത്സരമാണ്. ഞാനൊരു പോസിറ്റീവ് ആയ മനുഷ്യനാണ്. എനിക്ക് യുണൈറ്റഡിനെക്കുറിച്ച് സംസാരിക്കാനേ തോന്നുന്നില്ല. കാരണം സത്യം പറഞ്ഞാൽ അത് വേദനയുണ്ടാക്കുന്നതാണ്. ഞാൻ എന്റെ ക്ലബ്ബിനെ അത്രയധികം സ്നേഹിക്കുന്നുണ്ട്. എനിക്കറിയാം നിങ്ങൾ ടീവി ഷോയിൽ സംസാരിക്കുമ്പോൾ ഒരു ഫിൽറ്റർ ചെയ്യേണ്ട അവസ്ഥയാണ് ഉള്ളതെന്ന്. എന്നാലും പറയുകയാണ്. ഇതാകെ യുണൈറ്റഡ് ആകെ താറുമാറായ അവസ്ഥായാണുള്ളത്.

ഇന്നു രാത്രി ആർക്കും ഒരു കാരണവും പറയാനുണ്ടാവില്ല. അവർ യുണൈറ്റഡ് ആരാധകരെ മൊത്തം തരംതാഴ്ത്തുകയാണുണ്ടായത്. 6-1 ആയാലും വേറെന്തായാലും ഫലമെങ്കിലും എല്ലാകൊല്ലവും ഇതുതന്നെയാണ് കഥ. എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് ഓരോ യുണൈറ്റഡ് ആരാധകന്റെയും വികാരം. അതുകൊണ്ടാണ് ഞാൻ ഇനി സ്കൈയിൽ ജോലി ചെയ്യുകയാണെങ്കിൽ യുണൈറ്റഡ് അല്ലാതെ വെറേതു മത്സരത്തിനെക്കുറിച്ചും ഞാൻ സംസാരിക്കാമെന്നു പറഞ്ഞത്.” വികാരധീനനായി എവ്ര അഭിപ്രായപ്പെട്ടു.