പെനാൽട്ടിയില്ലെങ്കിൽ മെസിയും റൊണാൾഡോയും ഒന്നുമല്ല, യൂറോപ്യൻ ഗോൾഡൻ ഷൂ റാങ്കിങ് ഇങ്ങിനെ

കഴിഞ്ഞ ദിവസം അറ്റലാൻറക്കെതിരെ യുവന്റസിനു സമനില നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാണ് റൊണാൾഡോ വഹിച്ചത്. രണ്ടു തവണ മുന്നിലെത്തിയ അറ്റലാൻറയെ തന്റെ പെനാൽട്ടി ഗോളുകളിലൂടെയാണ് റൊണാൾഡോ ഒപ്പമെത്തിച്ചത്. ഈ സീസണിൽ ഇരുപത്തിയെട്ടാം സീരി എ ഗോളാണ് റൊണാൾഡോ സ്വന്തമാക്കിയത്.
എന്നാൽ റൊണാൾഡോ നേടിയ ഇരുപത്തിയെട്ടിൽ പതിനൊന്നു ഗോളും പെനാൽട്ടികളിലൂടെയായിരുന്നു. അതിനർത്ഥം നാൽപതു ശതമാനം ഗോളും പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ നേടിയത്. പെനാൽട്ടി ഒഴിവാക്കിയാൽ യൂറോപ്യൻ ഗോൾഡൻഷൂ റാങ്കിങ്ങിൽ ഇപ്പോഴുള്ള താരങ്ങളുടെ സ്ഥാനം എങ്ങിനെയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
⬇️ Cristiano Ronaldo
— GiveMeSport (@GiveMeSport) July 12, 2020
⬇️ Lionel Messi
⬆️ Danny Ings
⬆️ Timo Werner
Ronaldo wouldn't be in the picture if his 11 penalties didn't count 👀https://t.co/Iydfppx9hS
58 പോയിന്റ് – ലെവൻഡോവ്സ്കി
50 പോയിന്റ് – ടിമോ വെർണർ
48.5 പോയിന്റ് – എർലിംഗ് ഹാലൻഡ്
42 പോയിന്റ് – ഷോൺ വീസ്മാൻ
38 പോയിന്റ് – ഓബമയാങ്ങ്, ഡാനി ഇംഗ്സ്
36 പോയിന്റ് – സിറോ ഇമ്മൊബൈൽ, ജേമീ വാർഡി, എംബാപ്പെ, പാറ്റ്സൺ ഡാക്ക, ജീൻ പിയറേ എൻസാം
34 പോയിന്റ്- റൊണാൾഡോ, മെസി, സ്റ്റെർലിംഗ്, സാഞ്ചോ
32 പോയിന്റ് – മുഹമ്മദ് സലാ, സാഡിയോ മാനേ
പെനാൽട്ടികൾ ഇല്ലെങ്കിലും ഈ സീസണിൽ ഗോളടിയിൽ രാജാവ് താൻ തന്നെയാണെന്ന് ലെവൻഡോവ്സ്കി തെളിയിച്ചു. അതേ സമയം മെസിയും റൊണാൾഡോയും ഇക്കാര്യത്തിൽ വളരെയധികം പുറകോട്ടു പോയിട്ടുണ്ട്.