ട്രാന്‍സ്ഫര്‍, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
കോവിഡ് 19 വ്യാപനം ഫുട്‌ബോള്‍ ലോകത്ത് എങ്ങനെ ബാധിക്കുമെന്ന ആദ്യ സൂചന നല്‍കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ. ആരാധരെ ഏറെ നിരാശരാക്കി ഈ സമ്മര്‍ സീസണ്‍ വന്‍ ട്രാന്‍സ്ഫറുകളൊന്നും മാഞ്ചസ്റ്റര്‍ നടത്തില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രഖ്യാപിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിഇഒ എഡ് വുഡ്വാര്‍ഡ് ആമ് ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സാധാരണ സാഹചര്യമല്ല ഇതെന്നും കോവിഡ് കാരണം ക്ലബിനേയും ഫുട്‌ബോള്‍ ലോകത്തേയും സാമ്പത്തികമായി തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ നിരവധി വന്‍ താരങ്ങള്‍ മാഞ്ചസ്റ്ററിലേക്കെത്തുമെന്ന ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്. സാഞ്ചോ, ഗ്രീലിഷ് തുടങ്ങി പല പല വലിയ താരങ്ങളും ഈ സീസണില്‍ ക്ലബിലേക്ക് എത്തില്ലെന്നും ഉറപ്പായി.
നേരത്തെ കോവിഡ് മൂലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പാതി വഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിസന്ധി മാറിയാല്‍ മാത്രമാണ് പ്രീമിയര്‍ ലീഗില്‍ മത്സരങ്ങള്‍ തന്നെ തുടങ്ങാനാകു.