സന്തോഷ വാര്‍ത്ത, പ്രീമിയര്‍ ലീഗില്‍ ആര്‍ക്കും പുതുതായി കൊറോണയില്ല
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ക്ക് സമാശ്വാസവുമായി പുതിയ വാര്‍ത്ത. പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രീമിയര്‍ ലീഗില്‍ നടത്തിയ നാലാമത്തെ ടെസ്റ്റില്‍ പുതുതായി ആര്‍ക്കും കോവിഡ് 19 മഹാമാരി ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം.
നേരത്തെ പ്രീമിയര്‍ ലീഗില്‍ കൊറോണ വൈറസ് പരിശോധന നടത്തിയപ്പോള്‍ 12 പേര്‍ക്ക് കൊറോണ പോസറ്റീവ് ആയത് സംഘാടകര്‍ക്ക് തലവേദനയായിരുന്നു.
എല്ലാ ക്ലബുകളിലേയും കളിയ്ക്കാരും സ്റ്റാഫുകളുമടക്കം 1130 പേരെയാണ് നാലാം ഘട്ട കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവല്ല എന്നത് ആരാധകര്‍ക്കും ശുഭവാര്‍ത്തായാണ്. ജൂണ്‍ 17നാണ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
അതെസമയം അടുത്ത ആഴ്ച്ച രണ്ട് ദിവസങ്ങളിലായി പ്രീമിയര്‍ ലീഗില്‍ അഞ്ചാം ഘട്ട ടെസ്റ്റിംഗ് നടക്കും. ഇതുകൂടി കഴിഞ്ഞാലെ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ അവസാന ഉറപ്പ് ലഭിക്കൂ. എന്നാല്‍ ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗിന് താഴെയുള്ള ലീഗുകളില്‍ 17 കൊറോണ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.